എളേറ്റിൽ സ്വദേശി O.K ഇബ്രാഹിമിന്റെ മൃതദേഹം നാളെ നാട്ടിലെത്തും. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 1 October 2019

എളേറ്റിൽ സ്വദേശി O.K ഇബ്രാഹിമിന്റെ മൃതദേഹം നാളെ നാട്ടിലെത്തും.

എളേറ്റിൽ: കഴിഞ്ഞ ദിവസം റിയാദിലെ ഷിഫയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട എളേറ്റിൽ സ്വദേശി O.K ഇബ്രാഹിമിന്റെ മൃദദേഹം നാട്ടിലേക്ക്  കൊണ്ടുപോകാനുള്ള നടപടികൾ റിയാദ്‌ കോഴിക്കോട് ജില്ലാ കെഎംസിസി യും,മലപ്പുറം ജില്ലാ  കെഎംസിസി വെൽഫെയർ വിങ്ങും ചേർന്ന് പൂർത്തീകരിച്ചു. 


ഇന്ന്  (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ഷുമേസി ഹോസ്പിറ്റലിന്റെ പരിസരത്തുള്ള പള്ളിയിൽ മയ്യിത്ത് നിസ്‌ക്കരിച്ചു വൈകുന്നേരം 6 മണിക്ക് റിയാദിൽ നിന്നുള്ള ഗൾഫ് എയർ വിമാനത്തിൽ  പുറപ്പെട്ട്  നാളെ (ബുധനാഴ്ച) വെളുപ്പിന് 4:30 ന് കോഴിക്കോട് എയർപോർട്ടിൽ എത്തും. 

മയ്യിത്ത് നിസ്കാരം നാളെ (02.10.19 ബുധനാഴ്ച) രാവിലെ 8 മണിക്ക് എളേറ്റിൽ ഒഴലക്കുന്ന് ജുമാ മസ്ജിദില്‍.


നെല്ലാങ്കണ്ടി- എളേറ്റിൽ വട്ടോളി റോഡിൽ  പണി  നടക്കുന്നത്  കൊണ്ട്  പരമാവധി ഇരുചക്ര  വാഹനങ്ങൾ  ഉപയോഗപ്പെടുത്താൻ അപേക്ഷിക്കുന്നു.

No comments:

Post a Comment

Post Bottom Ad

Nature