Trending

ആദരവും അനുമോദനവും

പൂനൂർ:പൂനൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ പി രാമചന്ദ്രൻ മാസ്റ്ററെ അനുമോദിക്കുന്ന ആദരവും  അനുമോദനവും പരിപാടി  സ്കൂൾ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ  ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ പുരുഷൻ കടലുണ്ടി ഉദ്ഘാടനംചെയ്തു.സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നതിൽ രാമചന്ദ്രൻ മാസ്റ്റർ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന് MLA പറഞ്ഞു.
 

ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഷക്കീല ടീച്ചർ മംഗളപത്രം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നജീബ് കാന്തപുരം  മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഉസ്മാൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി. സക്കീന, വാർഡ് മെമ്പർ എ.പി രാഘവൻ, മദർ പിടിഎ പ്രസിഡണ്ട് ഹസീന എം , സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാൻ കെ. വി അബ്ദുൽ ലത്തീഫ്, സ്കൂൾ വികസന സമിതി ചെയർമാൻ ഗഫൂർ ചാലിൽ, നാസർ എസ്റ്റേറ്റ് മുക്ക്,നാസർ മാസ്റ്റർ,ശോഭിത്ത് പി.കെ, ഹെഡ്മാസ്റ്റർ ഇ.വി അബ്ബാസ്, അബ്ദുൽ സലാം മാസ്റ്റർ, കെ.എം രാജൻ, ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ഷൈജു കെ.കെ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി എ.പി ജാഫർ സാദിഖ്  എന്നിവർ  ആശംസകൾ നേർന്ന്  സംസാരിച്ചു. 



അവാർഡ് ജേതാവ് പി രാമചന്ദ്രൻ മാസ്റ്റർ മറുപടി പ്രസംഗം നടത്തി. പി.ടി.എ.പ്രസിഡണ്ട് എൻ. അജിത് കുമാർ അധ്യക്ഷത വഹിച്ച പരിപാടിക്ക് പ്രിൻസിപ്പാൾ റെന്നി ജോർജ് സ്വാഗതവും പ്രോഗ്രാം കൺവീനർ വിനീഷ്.ടി നന്ദിയും രേഖപ്പെടുത്തി.  


ചെണ്ടമേളത്തിൻെറയും  മുത്തുക്കുടകളുടേയും അകമ്പടിയോടെ ജനപ്രതിനിധികളും പ്രദേശത്തെ സാമുഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പി.ടി.എ. കമ്മറ്റി അംഗങ്ങളും അധ്യാപകരും പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും SPC, NSS, SCOUTS,GUIDES , JRC  അംഗങ്ങളും വിദ്യാർഥികളും ചേർന്നാണ് അവാർഡ് ജേതാവിനെ സ്കൂളിലേക്ക് സ്വീകരിച്ച് കൊണ്ടുവന്നത്.
Previous Post Next Post
3/TECH/col-right