Trending

സ്റ്റാർട്ട് അപ്പ് സപ്പോര്‍ട്ടുമായി 96 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഘടന

മടവൂര്‍: ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 96 ബാച്ച് സംഗമത്തിന്റെ ഭാഗമായുള്ള സ്റ്റാര്‍ട്ട് അപ് സപ്പോര്‍ട്ട് പ്രോഗ്രാം വ്യത്യസ്തമായി. ബാച്ച് അംഗങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സംരംഭങ്ങള്‍ തുടങ്ങാനാവശ്യമായ വിവരങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിനു പുറമെ അടിസ്ഥാന സൗകര്യ സഹായങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. സ്റ്റാർട്ടപ്പ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ആദ്യ സ്റ്റാർട്ടപ്പിന്റെ ലോഗോ പ്രകാശനം ചടങ്ങിൽ മുൻ ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. 


96 ബാച്ച് മെമ്പർമാർ സ്കൂൾ ലൈബ്രറിയിലേക്ക് സംഭാവന നല്കിയ 500 പുസ്തകങ്ങളുടെ സമര്‍പ്പണവും നടന്നു. ഭിന്ന ശേഷിക്കാരനായ ബാച്ച് മെമ്പർ ഒ.സി.ഖാലിദ് ന് ഉള്ള ധനസഹായ വിതരണവും ചടങ്ങിൽ വെച്ച് നൽകി.പൂർവ്വ അധ്യാപരെ   ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.


മുൻ ഹെഡ്മാസ്റ്റർ ശ്രീ:എം. രാജഗോപാലൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മാനേജർപി.കെ.സുലൈമാൻ, വി.ഷാനവാസ്, പി.കെ.നവീൻ, പി.കെ.ഇസ്മായിൽ,കെ.അഫ്സൽ,പ്രിൻസിപ്പാൾ എം.കെ.രാജി, ഹെഡ്മാസ്റ്റർ ടി.പ്രകാശ്, എം.നവീനാക്ഷൻ,ടി.രവീന്ദ്രൻ,കെ.സുജാത, കെ.എൻ.എ.വേണുഗോപാലൻ,ബി.സുബ്രമണ്യൻ,എ.കെ.മുഹമ്മദ് അഷ്റഫ്, എൻ.സുരേന്ദ്രൻ, തുടങ്ങി 25 ഓളം അധ്യാപകർ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു
Previous Post Next Post
3/TECH/col-right