Trending

കാന്തപുരം ഗവ: എൽ.പി മാപ്പിള സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്കു തുടക്കം

എളേറ്റിൽ: കാന്തപുരം ഗവ: എൽ.പി മാപ്പിള സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതി എം.കെ.സി. റിയാസ് സ്കൂൾ ലീഡർ എൻ.കെ.ആയിശ നുബ് ലക്കു പത്രം നൽകി ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് റെഡ്ടാഗ് ഹാരിസ് അദ്ധ്യക്ഷനായി. മുജീബ് ചളിക്കോട്, എം.കെ.മുഹമ്മദലി, പി.കെ.സി.ഷബീർ, എം.കെ.ഷറീഫ്, അധ്യാപകരായ സിന്ധു, ഖമറുന്നിസ, താരിഷ എന്നിവർ സംബന്ധിച്ചു. 


പ്രധാന അധ്യാപിക കെ.സി.ഗീത സ്വാഗതവും എൻ.കെ.ധന്യ നന്ദിയും പറഞ്ഞു. കാന്തപുരം യൂണിറ്റ് എസ്.കെ.എസ്.എസ്. എഫ്.കമ്മറ്റിയാണ് പത്രം സ്പോൺസർ ചെയ്തത്.
Previous Post Next Post
3/TECH/col-right