Trending

പൂനൂർ ഹൈസ്ക്കൂളിൽ കമ്മ്യൂണിക്കേറ്റിവ് അറബിക് പ്രോഗ്രാം

പൂനൂർ: അറബിഭാഷ സംസാരിക്കാനുള്ള കുട്ടികളുടെ പ്രയാസത്തിന് പരിഹാരമായി കമ്മ്യൂണിക്കേറ്റിവ് അറബിക് പരിപാടി സംഘടിപ്പിച്ചു. ഒമാൻ സ്വദേശിയായ യഹ്യ റാഷിദ് സാലിം പരിപാടി ഉദ്ഘാടനം ചെയ്തു. 


അറബിയിൽ സംസാരിച്ചും കളികളിലേർപ്പെട്ടും  അറബിയെ കുട്ടികൾക്ക് സൗഹൃദ ഭാഷയാക്കി മാറ്റാനായിരുന്നു ലക്ഷ്യം.ഇ.വി. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. 


ഹാവി യൂനാനി ആശുപത്രിയിലെ മാനേജർ കോയ, എ.വി. മുഹമ്മദ്, പി.പി. ബഷീർ, പി.ജെ മേരി ഹെലൻ എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right