സര്‍ക്കാര്‍ വിദ്യാലയത്തിന് യൂത്ത് ലീഗിന്‍റെ ചുറ്റുമതില്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 23 September 2019

സര്‍ക്കാര്‍ വിദ്യാലയത്തിന് യൂത്ത് ലീഗിന്‍റെ ചുറ്റുമതില്‍

പൂനൂര്‍:സര്‍ക്കാര്‍ വിദ്യാലയത്തിന് ചുറ്റുമതില്‍ നിര്‍മിച്ച് യൂത്ത് ലീഗ് മാതൃകയായി.കാന്തപുരം ജി.എം.എൽ.പി സ്കൂളില്‍ കാന്തപുരം ശാഖ യൂത്ത് ലീഗ് കമ്മറ്റിയാണ് ചുറ്റുമതില്‍ നിര്‍മ്മിച്ച് നല്‍കി മാതൃകയായത്.
നൂറുക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളില്‍ സര്‍ക്കാര്‍ ഫണ്ട് ചിലവഴിച്ച് നിര്‍മ്മിക്കേണ്ട ചുറ്റുമതിലാണ് യൂത്ത് ലീഗ് ഏറ്റെടുത്ത് നിര്‍മ്മിച്ച് നല്‍കിയത്.സ്കൂളിലേക്കുള്ള വഴിയോട് ചേർന്ന് ആഴത്തിലുള്ള തോട് കടന്ന് പോകുന്നത് വലിയ അപകടത്തിന് കാരണമാകുമെന്ന്  അധ്യാപകരും  രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ചിരുന്നു.കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി
കാന്തപുരം ശാഖ മുസ്ലിം യൂത്ത് ലീഗ് രംഗത്ത് വരികയായിരുന്നു.
 

സുരക്ഷാ ഭിത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍  നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി ബിനോയ്,വാര്‍ഡ് മെമ്പര്‍ കെ.പി സക്കീന,പൂനൂര്‍ വാര്‍ഡ് മെമ്പര്‍ സാജിത,അജിത് കുമാര്‍,ജമാൽ കെ,ഷബീർ പി.കെ.സി,സി.കെ.എഷമീര്‍ ബാവ,സത്താര്‍ അവേലം,കലന്തന്‍ ഹാജി,നാസര്‍ മേപ്പാട്ട്,സമന്തഭദ്രന്‍,സി.പി ഷമീര്‍,റിയാസ് എം.കെ.സി,എം.കെ മുഹമ്മദലി,എ.പി വിജയന്‍,അസീസ് നടുക്കണ്ടി,ഹാരിസ് റെഡ്ടാഗ് എന്നിവര്‍ സംസാരിച്ചു.

LSS വിജയികള്‍ക്ക് സൈക്കിള്‍ സമ്മാനമായി നല്‍കി ജി.എം.എല്‍.പി.എസ് കാന്തപുരം

കാന്തപുരം:ജി.എം.എല്‍.പി സ്കൂളില്‍ നിന്നും എല്‍.എസ്.എസ് പരീക്ഷയില്‍ വിജയം നേടിയവരെ സ്കൂള്‍ പി.ടി.എ യുടെ നേതൃത്ത്വത്തില്‍ അനുമോദിച്ചു.ഫാത്തിമ നജ് വ,മിന്‍ഹ ഫാത്തിമ,മെഹന      ഫാത്തിമ,നിദ ഫാത്തിമ എന്നിവരെയാണ് അനുമോദിച്ചത്.LSS വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്‍റ് ഇ.ടി ബിനോയ് വിതരണം നടത്തി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം,
വാര്‍ഡ് മെമ്പര്‍ കെ.പി സക്കീന.9ാം വാര്‍ഡ് മെമ്പര്‍ സാജിത,അജിമാസ്റ്റര്‍,അബ്ബാസ്,സുബിത,നാസര്‍ മേപ്പാട്ട്,സമന്തഭദ്രന്‍,സി.പി ഷമീര്‍ എന്നിവര്‍ സംസാരിച്ചു.


ഗീത ടീച്ചര്‍ സ്വാഗതവും ,ഹാരിസ് റെഡ്ടാഗ് നന്ദിയും പറഞ്ഞു.ചടങ്ങില്‍ LSS പരിശീലന പരിപാടിക്ക് നേതൃത്ത്വം നല്‍കിയ സിന്ദുടീച്ചറെ ആദരിച്ചു.


No comments:

Post a Comment

Post Bottom Ad

Nature