Trending

സബ് ജില്ലാ വാർത്ത വായന മത്സരം ചക്കാലക്കൽ എച്ച്. എസ്.എസ് ന് ഇരട്ട വിജയം

കൊടുവള്ളി:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൊടുവള്ളി സബ് ജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടത്തിയ വാർത്ത വായന മത്സരത്തിൽ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ഇരട്ട വിജയം.ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും ചക്കാലക്കൽ എച്ച് .എസ്.എസ് നാണ് കിരീടം.

സബ് ജില്ലാ വാർത്ത വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചക്കാലക്കൽ എച്ച്.എസ്.എസ്.ന് കൊടുവള്ളി C I ചന്ദ്രമോഹനൻ അവാർഡ് നൽകിയപ്പോൾ

ഹൈസ്കൂൾ വിഭാഗത്തിൽ ഒൻപതാം തരം വിദ്യാർത്ഥി ദിയ.കെ യും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പ്ലസ്ടു വിദ്യാർത്ഥി നവ്യാ എസ് നാഥുമാണ്  ഒന്നാം സ്ഥാന ത്തോടെ ജില്ലാ തല മത്സരത്തിന് യോഗ്യത നേടിയത്.വിജയികളെ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

സബ് ജില്ലാ വാർത്ത വായന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചക്കാലക്കൽ എച്ച്.എസ്.എസ്.ന് കൊടുവള്ളി C I ചന്ദ്രമോഹനൻ അവാർഡ് നൽകിയപ്പോൾ

യോഗത്തിൽ പ്രിൽസിപ്പൽ എം. കെ രാജി, ഹെഡ്മാസ്റ്റർ ടി.പ്രകാശ്,എം.സിറാജുദ്ദീൻ,വി.വിജയൻ,ടി.പി.മുഹമ്മദ് അഷ്റഫ്, എം.ടി.ഫാസിൽ ക്ലബ്ബ് കൺവീനർ ബി.പി.മൻസൂറലി. എന്നിവർ സംസാരിച്ചു. 
Previous Post Next Post
3/TECH/col-right