Trending

അധ്യാപക അവാഡ് ജേതാവ് പി. രാമചന്ദ്രന് സ്വീകരണം നൽകി

പൂനൂർ: സംസ്ഥാന അധ്യാപക അവാഡ് നേടിയ പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ അധ്യാപകൻ പി. രാമചന്ദ്രന് ഹൈസ്ക്കൂൾ വിഭാഗം സ്റ്റാഫ് കൗൺസിൽ സ്വീകരണം നൽകി.


പ്രധാനാധ്യാപകൻ ഇ.വി. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. എ.പി ജാഫർ സാദിഖ്, കെ. അബ്ദുൽ ലത്തീഫ്, പി. ജെ മേരി ഹെലൻ, കെ. അബ്ദുസ്സലീം, വിവിയൻ റോഷ്, സുൽഫീകർ ഇബ്രാഹീം, എച്ച് അബ്ദുൽ സലാം, എം.എസ്. ഉൻമേഷ്, കെ.സാദിഖ്, കെ. സരിമ എന്നിവർ സംസാരിച്ചു.

‍പൂനൂര്‍ ജി എച്ച് എസ് എസിനെ മികവിലേക്ക് നയിച്ച രാമചന്ദ്രന്‍ മാസ്റ്റര്‍ക്ക് സംസ്ഥാന അധ്യാപക അവാര്‍ഡ്
   

താമരശ്ശേരി: പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച ഹയര്‍ സെക്കണ്ടറി വിഭാഗം ഇംഗ്ലീഷ് അധ്യാപകന്‍ രാമചന്ദ്രന് സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക അവാര്‍ഡ്. പുരുഷന്‍ കടലുണ്ടി എം എല്‍ യുടെ എന്റെ സ്‌കൂള്‍ പദ്ധതി കോഓര്‍ഡിനേറ്റര്‍, കാരാട്ട് റസാഖ് എം എല്‍ യുടെ നന്‍മ്മ മണ്ഡലം പദ്ധതി കോര്‍ഡിനേറ്റര്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ കൌണ്‍സില്‍ ടെക്സ്റ്റ് ബുക്ക് രചിയിതാവ്, പരിശീലന കോര്‍ കമ്മിറ്റി അംഗം, കോഴിക്കോട് ഡിസ്ട്രിക്ട് സെന്റര്‍ ഫോര്‍ ഇംഗ്ലീഷ് മുന്‍ ചീഫ് ട്യൂട്ടര്‍, കോഴിക്കോട് ഡയറ്റ് ഉപദേശക സമിതി അംഗം, കോഴിക്കോട് ജില്ലാപഞ്ചായത് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ഉപദേശക സമിതി അംഗം, കൊടുവള്ളി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ വിദഗ്ദ്ധ സമിതി അംഗം എന്നീ നിലകളിലുള്ള പാഠ്യേ-പാഠ്യേതര രംഗത്തെ കഴിഞ്ഞ 32 വര്‍ഷത്തെ മാതൃകാപരമായ സേവനങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നത്. 

പഠന നിലവാരത്തിലും ഭൗതീക സൗകര്യങ്ങളിലും ഏറെ പിന്നിലായിരുന്നു പൂനൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ശ്രീ. പുരുഷന്‍ കടലുണ്ടി എം എല്‍ എ യുടെ എന്റെ സ്‌കൂള്‍ പദ്ധതി കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ എം എല്‍ എ ഫണ്ടും ജില്ലാ പഞ്ചായത്ത് മാതൃകാ വിദ്യാലയമെന്ന നിലയിലുള്ള ഫണ്ടും കൃത്യമായി വിനിയോഗിച്ചു കൊണ്ട് സ്‌കൂളിന്റെ ഭൗതീക സൗകര്യങ്ങളും പഠന നിലവാരവും മെച്ചപ്പെടുത്തുന്നതിനും ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനത്തിലൂടെ ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്‌കൂളിനെ ഹരിതാഭമാക്കുന്നതിലും അദ്ദേഹം മികച്ച സംഭാവനകള്‍ നല്‍കി.


 പഠന പിന്നോക്കം നില്‍ക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി രാമചന്ദ്രന്‍ മാസ്റ്റര്‍ വികസിപ്പിച്ച അക്കാഡമിക് ക്ലിനിക്കിലൂടെ സ്‌കൂളിന്റെ വിജയശതമാനവും ഗുണനിലവാരവും ഏറെ മെച്ചപ്പെടുകയുണ്ടായി. പ്രസ്തുത പദ്ധതി ജില്ലാപഞ്ചായത് ഏറ്റെടുത്തു നടപ്പിലാക്കി വരികയാണ്. സ്‌കൂളില്‍ എന്‍ എസ് എസ്, സ്‌കൗട്ട്, ഗൈഡ്‌സ്, ഭൂമിത്രസേന എന്നിവയുടെ യുണിറ്റ് ആരംഭിക്കുന്നതിനും സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ സ്‌കൂള്‍ ഗേറ്റ് നിര്‍മ്മിക്കുന്നതിനും കേരള സര്‍ക്കാരിന്റെ മൂന്നുകോടി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. 

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയും സാമൂഹ്യ പ്രവര്‍ത്തകനുമാണ് അദ്ദേഹം. സംസ്ഥാന അവാര്‍ഡ് സെപ്റ്റംബര്‍ 5 ന് അധ്യാപക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വെച്ച് ഏറ്റുവാങ്ങും.
Previous Post Next Post
3/TECH/col-right