Trending

ഏകദിന ദുരന്ത നിവാരണ പരിശീലനം

ദുരന്തകാല രക്ഷാപ്രവർത്തന സംവിധാനം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.


2019 സെപ്റ്റംബർ  12 വ്യാഴം
രാവിലെ 9 മണി മുതൽ വൈകിട്ട് 5  വരെ.
കാരുണ്യതീരം ക്യാമ്പസ് - കയ്യൊടിയൻപാറ, 
കോളിക്കൽ -പൂനൂർ.

സന്നദ്ധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും,  അല്ലാത്തവരുമായ സാമൂഹ്യ പ്രവർത്തകരെയാണ്  ഇതിൽ പങ്കാളികളാക്കാൻ ആഗ്രഹിക്കുന്നത്. 

ദുരന്തങ്ങൾക്ക് ഇരയാകുന്ന മേഖലകളിലെ സേവന പ്രവർത്തനങ്ങൾക്കായി  മതിയായ പരിശീലനം ലഭിച്ച  ഒരു വളണ്ടിയർ ടീമിനെ സന്നദ്ധരാക്കി നിർത്തുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.വാട്ടർ റെസ്ക്യു, ബിൽഡിങ് റെസ്ക്യു, ഫയർ റെസ്ക്യു, ഫസ്റ്റ് എയിഡ്, റെസ്ക്യു ടെക്നിക്,ട്രാഫിക് സേഫ്റ്റി തുടങ്ങിയവയിലാണ് പരിശീലനം.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരന്തങ്ങളിൽ അകപ്പെട്ട ഹതഭാഗ്യർക്കും,  നിസ്സംഗരായിത്തീരുന്ന മറ്റുള്ളവർക്കും ശാസ്ത്രീയവും,ബുദ്ധിപരവുമായ പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന ഈ മഹത് സംരംഭത്തിലേക്ക് തത്പരരായ സന്നദ്ധ പ്രവർത്തകരെ ക്ഷണിക്കുന്നു.


മനുഷ്യത്വത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ഉത്തമ മാതൃക സൃഷ്ടിക്കാനുതകുന്ന ഈ സദുദ്യമത്തിന് എല്ലാവരുടെയും പിന്തുണയും സഹായവും അഭ്യർത്ഥിക്കുന്നു.



പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാട്സ്ആപ് വഴി  11-09-2019 നു മുമ്പ് 9946567894 / 9745440721  എന്ന നമ്പറിൽ റജിസ്റ്റർ ചെയ്യുക.


പേര്,മൊബൈൽ നമ്പർ,സ്ഥലം ഇവ നൽകുക.
 

രെജിസ്ട്രേഷൻ ഫീ: 150/- രൂപ പരിശീലന ദിവസം കൊണ്ടുവരേണ്ടതാണ്.
Previous Post Next Post
3/TECH/col-right