Trending

കൊടുവള്ളി ഗവൺമെന്റ് കോളേജ് തെരഞ്ഞെടുപ്പ് അട്ടിമറി നിയമപരമായി നേരിടും:എം.എസ്.എഫ് .

കൊടുവള്ളി:കൊടുവള്ളി സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ ഇടത് അനുകൂല അധ്യാപക സംഘടനാ പ്രതിനിധികളും എസ്.എഫ്.ഐയും ചേർന്ന് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കൊടുവള്ളി നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി ആരോപിച്ചു .


കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ അടുത്ത മാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് .ഈ അധ്യയന വർഷം ആകെ ലഭ്യമായ പ്രവൃത്തി ദിനങ്ങളിൽ പകുതി ദിവസം പോലും ക്ലാസിൽ ഹാജരാവാത്ത എസ്.എഫ്.ഐ നേതാക്കൾക്ക് വിവിധ വകുപ്പ് മേധാവികൾ ഹാജർ കുറവാണെന്നതിനാൽ മൽസരിക്കാൻ അയോഗ്യത കൽപ്പിച്ചിട്ടും കോളേജ് പ്രിൻസിപ്പലും ഇടത് അധ്യാപക സംഘടനാ പ്രതിനിധികളും ചേർന്ന് ചട്ടങ്ങൾക്ക് വിരുദ്ധമായി ഹാജർ നൽകുകയാണ് . 


കാമ്പസിലെ വിദ്യാർത്ഥികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്ന് ഇന്നലെ ( ബുധൻ ) നടക്കേണ്ടിയിരുന്ന സൂക്ഷ്മ പരിശോധന മാറ്റിവെച്ചിരിക്കുകയാണ് . യൂണിയൻ തെരഞ്ഞെടുപ്പിൽ ചട്ടവിരുദ്ധമായ ഇത്തരം പ്രവണതകൾ തുടരുകയാണെങ്കിൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു. 

നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് കാരക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വിംഗ്  കൺവീനർ കെ.ടി റഊഫ് ഉദ്ഘാടനം ചെയ്തു. ഷാഫി.ബി.സി, അനീസ് മടവൂർ, മുബാറക് അവിലോറ, അദ്‌നാൻ കരീറ്റിപ്പറമ്പ്, ഹസീൽ നരിക്കുനി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right