Trending

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കടലിനക്കരെ ഉണർന്നിരുന്ന കൈകൾ

ശക്തമായ മലവെള്ളപ്പാച്ചിലും,ഉരുൾപൊട്ടലുമായി നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ കടലിനക്കരെ യു.എ.ഇ. ൽ നിന്നും ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മന്റ് ടീമിന്റെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുൻകൈ എടുത്ത് അഷ്ഹർ എളേറ്റിൽ.തന്റെ ബലി പെരുന്നാൾ അവധി ദിനങ്ങൾ ആണ് ഇതിനായി മാറ്റി വെച്ചത്.

അഷ്ഹർ എളേറ്റിൽ ഓൺലൈൻ അഡ്മിൻ പാനൽ അംഗവും കൂടിയാണ്.


സഹായങ്ങൾക്കായി ടീം രൂപീകരിച്ച ഹെല്പ് ഡെസ്കിൽ എത്തുന്ന ഓരോ ആവശ്യങ്ങൾക്കും ഓരോ ഏരിയകളിലെയും ആളുകളെ ഏർപാടാക്കിയും,ആവശ്യമായ സഹായങ്ങളും എത്തിച്ചു.വയനാട്,അടിവാരം,താമരശ്ശേരി,പൂനൂർ,കിനാലൂർ,കുറ്റ്യാടി ഏരിയകളിലെ ടീമുകൾക്കും ഓരോ വിവരങ്ങളും യഥാ സമയങ്ങളിൽ കൈമാറി.


ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം കേരളയുടെ ഫേസ് ബുക്ക് പേജ്,വാട്സ് ആപ്പ് ഗ്രൂപ്പ് എന്നിവയിലൂടെ നടത്തിയ സേവനം ടീം അംഗങ്ങൾക്ക് തുണയായി.നാട്ടിലെ മൊബൈൽ നെറ്റ് വർക് തകരാറുകൾ ഒന്നും തന്നെ ടീമിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല.


ഈ വർഷത്തെ ദുരന്തങ്ങളിൽ ഹെൽത്ത്‌ കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്‌മന്റ് ടീമിന്റെ സേവനങ്ങൾ ചെറുതല്ല.വയനാട്ടിൽ ഷംസുദ്ധീൻ,സനീം,അംജദ് എന്നിവരും, കുററിയാടിയിൽ നൈജു,ശാലു എന്നിവരും,അടിവാരം ഭാഗത്ത് അസീസ് , കിനാലൂരിൽ ആഷിക്,ജാഫർ എന്നിവരും,പൂനൂരിൽ ഷൈജു,ഷെരീഫ്,മുജീബ് എന്നിവരും ചേർന്ന് ടീമിന് നേതൃത്വം നൽകി.


ടീമിന്‌ വേണ്ട സഹായങ്ങൾ നല്കാൻ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ,ചെയർമാൻ കെ.അബ്ദുൽമജീദ് ,ടി.കെ.മുഹമ്മദ് , സദാനന്ദൻ കെ.പി.എന്നിവരും കർമ്മ നിരതരായി.


കഴിഞ്ഞ വർഷം കരിഞ്ചോല ദുരന്തം ഉണ്ടായപ്പോഴും അഷ്‌ഹറിന്റെ സേവനം വലുതാണ്.പല മീഡിയ പ്രതിനിധികളെയും,മെഡിക്കൽ സംഘങ്ങളെയും ആദ്യം കരിഞ്ചോലയിൽ എത്തിച്ചത് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീമിന്റെ കീഴിൽ ഇദ്ദേഹം ആണ്.


ഹെൽത്ത് കെയർ ഫൗണ്ടേഷൻ മെമ്പറും,ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം സ്ഥാപകരിൽപെട്ടയാളും,ആംബുലൻസ് റെസ്ക്യൂ ടീം ലീഡറുമായിരുന്ന ഇദ്ദേഹം ഇപ്പോൾ അബുദാബിയിലെ ഒരു കമ്പനിയിൽ സീനിയർ ഓഡിയോ വിശ്വൽ എഞ്ചിനീയർ ആണ്.
Previous Post Next Post
3/TECH/col-right