Trending

എസ്എംഎസിന് 50 രൂപ കവറിന് 300; പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ നിര്‍ബന്ധിച്ചുള്ള കൊള്ള

കോഴിക്കോട്: എസ്.എം.എസിനും, പാസ്‌പോര്‍ട്ട് കവറുകള്‍ക്കുമായി അപേക്ഷകരെ നിര്‍ബന്ധിക്കുകയാണ് പാസ്‌പോര്‍ട്ട് ഓഫിസുകളെന്ന് ആക്ഷേപം.പാസ്‌പോര്‍ട്ട് ട്രാക്കിങ്ങിനായി എസ്.എം.എസ്. അലര്‍ട്ട് ലഭിക്കാന്‍ 50രൂപയും,പാസ്‌പോര്‍ട്ട് പൊതിയുന്ന കവറുകള്‍ക്ക് 350രൂപയും നല്‍കാന്‍ അപേക്ഷകരോട് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയാണെന്നാണ് പരാതി. 


അപേക്ഷകന് പാസ്‌പോര്‍ട്ട് ട്രാക്ക് ചെയ്യാന്‍ സാധിക്കുന്ന സംവിധാനമാണ് എസ്എംഎസ് അലര്‍ട്ട്. സാധാരണ ഫീച്ചര്‍ ഫോണുകള്‍ക്കാണ് ഈ സംവിധാനം വേണ്ടത്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ക്ക് എസ്എംഎസ് സംവിധാനം നിര്‍ബന്ധമില്ല. ഓണ്‍ലൈനായി പരിശോധിച്ചാല്‍ തന്നെ ഈ വിവരം അറിയാന്‍ സാധിക്കും. 

എന്നാല്‍ സ്മാര്‍ട്ട് ഫോണുകളുള്ള അപേക്ഷകര്‍ക്കും എസ്എംഎസ് അലര്‍ട്ട് സംവിധാനം നിര്‍ബന്ധിച്ച് നല്‍കുകയാണ് ഉദ്യോഗസ്ഥര്‍. പാസ്‌പോര്‍ട്ട് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ഈ വിവരങ്ങള്‍ വളരെ കൃത്യമായി നല്‍കിയിട്ടുണ്ടെങ്കിലും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ്താക്കള്‍ക്കും എന്തിനാണ് എസ്എംഎസ് അലര്‍ട്ട് എന്നാണ് അപേക്ഷകര്‍ ചോദിക്കുന്നത്.
Previous Post Next Post
3/TECH/col-right