Trending

ജില്ലാ വടം വലി ചാമ്പ്യൻഷിപ്പ് :എളേറ്റിൽ എം.ജെ.എച്ച്.എസ്.എസും,ചക്കാലക്കൽ എച്ച്.എസ്.എസും ജേതാക്കൾ

എളേറ്റിൽ:കോഴിക്കോട് ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജൂനിയർ, സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. 


പി.ടി ഷാജി അധ്യക്ഷത വഹിച്ചു. റജ്ന കുറുക്കാംപൊയിൽ,  കെ. സന്തോഷ്, എ. ആശിഷ്, പി. ഷഫീഖ്, സുരേഷ് എന്നിവർ ആശംസകൾ നേർന്നു.  ജില്ലാ അസോസിയേഷൻ സെക്രട്ടറി എം.പി മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും പി.ടി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. 

ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടികളുടെ 540 കിലോ വിഭാഗത്തിൽ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളും 560 കിലോ വിഭാഗത്തിൽ  ചക്കാലക്കൽ എച്ച്.എസ്.എസ് മടവൂരും ജേതാക്കളായി. മിക്സഡ് വിഭാഗത്തിൽ കൊടുവള്ളി ഗവ. കോളേജ് ജേതാക്കളായി. 


സമാപനച്ചടങ്ങിൽ പി.ടി ഷാജി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. പി.ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എം.പി മുഹമ്മദ് ഇസ്ഹാഖ്, പി. ഷഫീഖ്, കെ.അബ്ദുൽ മുജീബ് എന്നിവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right