താമരശ്ശേരി:താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡന്റൽ വിഭാഗത്തിൽ ഇന്നു രാവിലെ 9 .45 ന് പല്ലുവേദനക്ക് ചികിത്സ തേടിയെത്തിയ ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് ഫിറോസിന്റെ ഭാര്യ മുഫ്നക്കാണ് ഡോക്ടർ കുറിച്ച് നൽകിയ മരുന്നിന് പകരം ഫാർമസി ജീവനക്കാർ വലിവിന് കഴിക്കുന്ന സാൽബുട്ടമോൾ  നൽകിയത്.


മരുന്ന് കഴിച്ച് ചർദ്ദി, വിറയൽ, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായപ്പോൾ വീണ്ടും താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ അവസരത്തിലാണ് ഗുളിക മാറി നൽകിയത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്.


മുൻപും താലൂക്ക് ആശുപത്രി ഫാർമസിയിൽ ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അശ്രദ്ധമായി ജീവനക്കാർ മരുന്നെടുത്ത് നൽകുന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമാവുന്നത്.