കൊടുവള്ളി:കിഴക്കോത്ത് സർവീസ് സഹകരണ ബാങ്കിൻറെ ആഭിമുഖ്യത്തിൽ ബാങ്ക് പരിധിയിൽപ്പെട്ട എല്ലാ അംഗനവാടി വിദ്യാർത്ഥികൾക്കും കുടകൾ വിതരണം ചെയ്തു.


കണ്ടിയിൽ അംഗനവാടിയിൽ നടന്ന ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ വി  പി അഷ്റഫിൻറെ അദ്ധ്യക്ഷതയിൽ കിഴക്കോത്ത് ബാങ്ക് ഡയറക്ടർ  നൗഷാദ് പന്നൂർ ഉദ്ഘാടനം നിർവഹിച്ചു.

പരിപാടിയിൽ ജാബിർകണ്ടിയിൽ, ബേബിബാലൻ, സൈനബ കെ സംസാരിച്ചു.അംഗനവാടി ടീച്ചർ ഹണിമോൾ മാട്ടുലായി സ്വാഗതവും, ഹെൽപ്പർ ആയിശബീവി നന്ദിയും പറഞ്ഞു.