വയനാട്:ദുരന്ത മുഖങ്ങളിൽ സർക്കാൻ സംവിധാനങ്ങൾക്കൊപ്പം രക്ഷാ പ്രവർത്തനങ്ങളിൽ ആശ്വസമാണ് സന്നദ്ധ സേന. മനുഷ്യത്വത്തിന്റെ നീരുറവ വറ്റിയിട്ടില്ല എന്ന സന്ദേശവുമായി വയനാട് പുത്തുമലയിൽ കഴിഞ്ഞ ആറ് ദിവസമായി രക്ഷാപ്രവർത്തനത്തിൽ മാതൃകാ പ്രവർത്തനമാണ് പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മൻറ് ടീം കേരള കാഴ്ചവെക്കുന്നത്.
ടീമിന്റെ പരിശീലനം നേടിയ 60 ഓളം സന്നദ്ധസേവകരാണ് ദുരന്തഭൂമിയിൽ കൈമെഴ് മറന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുള്ളത്. മഴയും വെയിലും വക വെക്കാതെ അവസാന ആളെയും കണ്ടെത്തണം എന്ന നിശ്ചയദാർഡ്യവുമായാണ് ടീം പുത്തുമലയിൽ നിലയുറപ്പിച്ചത്. കനത്ത മഴയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് രക്ഷാ പ്രവർത്തനം ദുസ്സഹമായ സാഹചര്യത്തിലാണ് സ്വ ജീവിതം പോലും പണയപ്പെടുത്തി സംഘടിതമായ രക്ഷാ പ്രവർത്തനം മാതൃകയാവുന്നത്.
രക്ഷാ പ്രവർത്തകർ പെരുന്നാൾ ദിനത്തിൽ പോലും സേവനം ആഘോഷമാക്കി പുത്തുമലയിൽ എത്തിയിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം മണ്ണിനടിയിൽ പെട്ടവരെ കണ്ടെത്തുന്നതിന് ഗ്രൗണ്ട് പെനിറ്ററിംങ്ങ് റഡാർ സംവിധാനം കേരളത്തിലെത്തിക്കുന്നതിനും ടീം മുൻകൈ എടുത്തിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാൽ റഡാർ സംവിധാനം പ്രവർത്തിക്കുന്ന സാഹചര്യമല്ല ഇപ്പോൾ ഉള്ളത് എന്നതാണ് റഡാർ സംവിധാനം ഉപയോഗപ്പെടുത്തുന്നതിന് തടസ്സമായിരിക്കുന്നത്.
ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടുന്ന കേരളത്തിലെ മികച്ച സംഘടനകളിലൊന്നാണ് ഹെൽത്ത് കെയർ ഫൗണ്ടേഷൻ. സംഘടനക്ക് കീഴിൽ മൂന്ന് വർഷമായി വളണ്ടറി ഡിസാസ്റ്റർ മാനേജ്മന്റ് ടീമും കർമ്മ നിരതമാണ്. ദുരന്ത മുഖത്ത് രക്ഷാ പ്രവർത്തനം, കമ്മ്യൂണിറ്റി ഡിസാസ്റ്റർ മാനേജ്മൻറ് ട്രെയിനിംങ്ങ് എന്നിവയാണ് ഈ ടീമിന്റെ ലക്ഷ്യം.
കേരളത്തിലുടനീളം മൂന്ന് വർഷം കൊണ്ട് 125 പരിശീലന ക്യാമ്പുകളിലായി പതിമൂന്നായിരത്തോളം യുവതീ യുവാക്കൾക്കും പൊതുജനങ്ങൾക്കുമായി ദുരന്ത നിവാര പരിശീലനങ്ങൾ നൽകിയിട്ടുണ്ട്. ഇത്തരം പരിശീലനം പൂർത്തിയായ ആളുകളും സന്നദ്ധ സംഘടനകളും ദുരന്തബാധിത പ്രദേശങ്ങളിൽ കൈതാങ്ങാവുന്നു. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ കേരള വളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് KVYAF പ്രവർത്തനം ഈ പ്രളയ കാലത്ത് ജില്ലയിൽ കോർഡിനേറ്റ് ചെയ്യുന്നതും ഫൗണ്ടേഷൻ ടീമാണ് .
വാഹനം, ആംബുലൻസ്, ലൈഫ് ജാക്കറ്റ്, റോപ്പുകൾ തുടങ്ങി രക്ഷാ പ്രവർത്തനങ്ങൾക്കും പരിശീലനങ്ങൾക്കുമുള്ള ഉപകരണങ്ങളുള്ള ഡിസാസ്റ്റർ മാനേജ്മൻറ് ടീമാണ് ഫൗണ്ടേഷനുള്ളത്.കരിഞ്ചോല ദുരന്തമുണ്ടായപ്പോൾ അവസാന ബോഡിയും കണ്ടെത്തുന്നത് വരെ ടീം മികച്ച പ്രവർത്തനവുമായി ദുരന്ത ഭൂമിയിലുണ്ടായിരുന്നു.
ഷംസുദ്ധീൻ എകരൂൽ, സനീം കാന്തപുരം, അംജദ്,കെ.അബ്ദുൽ മജീദ്, ഷൈജു.വി എന്നിവരാണ് ഡിസാസ്റ്റർ മാനേജ്മന്റ് ടീമിന് നേതൃത്വം കൊടുക്കുന്നത്.ഹക്കീം പുവ്വക്കോത്ത് പ്രസിഡണ്ടും സി.കെ.എ. ഷമീർ ബാവ ജനറൽ സെക്രട്ടറിയുമായ കമ്മറ്റിയാണ് ഹെൽത്ത്കെയർ ഫൗണ്ടേഷനെ നയിക്കുന്നത്.

Tags:
KERALA