മലബാര്‍, മാവേലി, മംഗളൂരു എക്‌സ്പ്രസുകള്‍ റദ്ദാക്കി; ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 10 August 2019

മലബാര്‍, മാവേലി, മംഗളൂരു എക്‌സ്പ്രസുകള്‍ റദ്ദാക്കി; ചില ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനാൽ ഓഗസ്റ്റ് പത്ത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട പത്തോളം ട്രെയിനുകൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് പുറപ്പെടുന്ന മാവേലി, മലബാർ, മംഗളൂരു എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയവയിൽ ഉൾപ്പെടും. 


ചില ട്രെയിനുകൾ നാഗർകോവിൽ വഴി തിരിച്ചുവിട്ടു. വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ശനിയാഴ്ച മൂന്ന് പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ അറിയിച്ചു.


റദ്ദാക്കിയ ട്രെയിനുകൾ

16604 തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ്
16629 തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസ്
16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്
22639 എം.ജി.ആർ. ചെന്നൈ സെൻട്രൽ-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
16307 ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ്
12645 എറണാകുളം ജം.-നിസാമുദ്ദീൻ മില്ലേനിയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
16188 എറണാകുളം ജം-കാരയ്ക്കൽ എക്സ്പ്രസ്
16359 എറണാകുളം-പാട്ന എക്സ്പ്രസ്
16305 എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്
16315 ബെംഗളൂരു-കൊച്ചുവേളി എക്സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ


13352 ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് ഓഗസ്റ്റ് 11-ന് ആലപ്പുഴയ്ക്കും കോയമ്പത്തൂരിനും ഇടയിൽ റദ്ദാക്കി. ട്രെയിൻ ഞായറാഴ്ച കോയമ്പത്തൂരിൽനിന്ന് ധൻബാദിലേക്ക് യാത്രതിരിക്കും.

12512 തിരുവനന്തപുരം-ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് ഓഗസ്റ്റ് 11-ന് തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തില്ല. പകരം കോയമ്പത്തൂരിൽനിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും.


നാഗർകോവിൽ വഴി തിരിച്ചുവിട്ട ട്രെയിനുകൾ


12696 തിരുവനന്തപുരം-എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് (ഓഗസ്റ്റ് 10 ശനിയാഴ്ച വൈകിട്ട് 05.15-ന് )

12625 തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ്

16316 കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ്


16525 കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസ്

പ്രത്യേക ട്രെയിനുകൾ:

02640 എറണാകുളം-ചെന്നൈ എഗ്മൂർ എക്സ്പ്രസ് (തിരുനെൽവേലി, മധുര വഴി). എറണാകുളത്ത് നിന്ന് ശനിയാഴ്ച അഞ്ചുമണിക്ക് പുറപ്പെടും.


02623 എം.ജി.ആർ. ചെന്നൈ സെൻട്രൽ-കൊല്ലം (ചെന്നൈ എഗ്മൂർ, മധുര, തിരുനെൽവേലി,തിരുവനന്തപുരം വഴി). ചെന്നൈയിൽനിന്ന് ശനിയാഴ്ച രാത്രി എട്ടുമണിക്ക് പുറപ്പെടും.

06526 ബെംഗളൂരു-കൊല്ലം (സേലം,മധുര,തിരുനെൽവേലി വഴി) കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് രാത്രി എട്ടുമണിക്ക് പുറപ്പെടും.

No comments:

Post a Comment

Post Bottom Ad

Nature