Trending

ട്രാന്‍സ്ഫോര്‍മര്‍ ഭീഷണിയില്‍,കാന്തപുരം അങ്ങാടിയില്‍ നാട്ടുകാരുടെ ശ്രമദാനം

കാന്തപുരം:അങ്ങാടിയില്‍ ഓവുചാല്‍ അടഞ്ഞ് വെള്ളം ദിശമാറി ഒഴുകിയതോടെ ഓവുചാല്‍ വൃത്തിയാക്കി നാട്ടുകാരുടെ ശ്രമദാനം.
 


ഓവുചാല്‍ അടഞ്ഞ് ട്രാന്‍സ്ഫോര്‍മറിന് വിള്ളല്‍ വീഴുകയും കൃഷി ഭൂമിയിലേക്ക് വെളളം ദിശമാറി ഒഴുകുകയും കൃഷിക്ക് ഭീഷണിയാകുകയും
ചെയ്തതോടെയാണ് നാട്ടുകാര്‍ സ്ലാബ് മാറ്റി ജലമൊഴുക്ക് സുഗമമാക്കുന്നതിന് രംഗത്തിറങ്ങിയത്.



കളത്തില്‍ മജീദ്,മൊഴ്തീന്‍ കുഞ്ഞി,ജാബിദ് കാന്തപുരം,മുനീര്‍ കളത്തില്‍,ഹുസൈന്‍ കെ,ഷാഫി മാണിയന്‍,ഷമീര്‍.കെ.വി,ശ്രീധരന്‍, കെ.വി,പി.സി രാജന്‍,ലിനീഷ്,നവാസ്മേപ്പാട്ട്,ജലീല്‍.കെ,ഹിദായത്തുള്ള, ചന്ദ്രന്‍ കൊല്ലോന്ന് തുടങ്ങിയവരുടെ നേതൃത്ത്വത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം ചേര്‍ന്നാണ് സ്ലാബ് മാറ്റി വെള്ളം ഒഴുക്ക് സുഗമമാക്കിയത്.

  
മൂന്നാര്‍; കാണാതായ മുഴുവന്‍ കുട്ടികളും സുരക്ഷിതരെന്ന് പൊലീസ്
police said that missing students from munnar model residential school are safe

ഇടുക്കി: മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് കാണാതായ മുഴുവന്‍ വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്ന് മൂന്നാര്‍ ഡിവൈഎസ്പി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ അവരവരുടെ വീടുകളിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇടമലക്കുടി, മറയൂര്‍, മാങ്കുളം ആദിവാസി മേഖലകളില്‍ നിന്നുള്ള 23 വിദ്യാര്‍ത്ഥികളെയാണ്  കാണാതായെന്ന് രാവിലെ റിപ്പോര്‍ട്ട് പുറത്തുവന്നത്. മഴ ശക്തമായതോടെ വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങിപ്പോയതാകാമെന്നായിരുന്നു പ്രാഥമികനിഗമനം. 

ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ 12 കുട്ടികളെ ഇടമലക്കുടിയില്‍ കണ്ടെത്തി. ശേഷിക്കുന്ന 11 പേര്‍ക്കായുള്ള അന്വേഷണം തുടരുകയായിരുന്നു.
പൊലീസും വനംവകുപ്പും ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറയൂര്‍, മാങ്കുളം പ്രദേശത്തെ കുട്ടികളും അവരുടെ വീടുകളില്‍ എത്തിയതായി കണ്ടെത്തിയത്.  

വിദ്യാര്‍ത്ഥികളെ കാണാതായത് വൈകിയാണ് അറിഞ്ഞതെന്നായിരുന്നു സ്കൂള്‍ അധിക‍ൃതര്‍ പൊലീസിനോട് പറഞ്ഞത്. 
 

വീണ്ടും ഉരുള്‍ പൊട്ടല്‍; കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ പ്രതിഷേധം

കവളപ്പാറയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍. രക്ഷാപ്രവര്‍ത്തകര്‍ ഓടി രക്ഷപ്പെട്ടു. രണ്ട് മണിക്കൂര്‍ മുമ്പ് കവളപ്പാറയുടെ മറുഭാഗത്തും ഉരുള്‍ പൊട്ടിയിരുന്നു. സുരക്ഷ പരിഗണിച്ച് കവളപ്പാറയിലേക്ക് ആരും പോകരുതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

സ്ഥലത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഉരുള്‍പൊട്ടല്‍ നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചിട്ടില്ല. പ്രദേശത്ത് മണ്ണിടിയാന്‍ ഇനിയും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ക്ഷുഭിതരാണ്.
രണ്ട് വീടുകളിലെ ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന മേഖലയിലാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. മൂന്ന് സ്ഥലങ്ങളിലായാണ് തിരച്ചില്‍. 64 പേരെയാണ് മേഖലയില്‍ കാണാതായതെന്ന് മലപ്പുറം എസ്.പി അബ്ദുല്‍ കരീം അറിയിച്ചു. ഇവരെക്കുറിച്ച് വിവരമില്ല. കവളപ്പാറയില്‍ 19 വീടുകള്‍ പൂര്‍ണമായും 47 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് കവളപ്പാറയില്‍ ആദ്യത്തെ ഉരുള്‍പൊട്ടലുണ്ടായത്. പിറ്റേന്ന് ഉച്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മേഖലയിലേക്ക് എത്താന്‍ തന്നെ സാധിച്ചത്. ഏകദേശം ഒന്നര കിലോമീറ്റര്‍ പ്രദേശത്ത് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. എത്ര കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടുവന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്‍.എഫിന്റെ ഒരു ടീം മാത്രമാണ് രംഗത്തുള്ളത്.

പ്രദേശത്ത് ദിവസങ്ങളായി വൈദ്യുതിയില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടക്കം ഭക്ഷണം അടക്കം അവശ്യവസ്തുക്കളുടെക്ഷാമവും അനുഭവപ്പെടുന്നുണ്ട്. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. ഇന്ന് രണ്ട് തവണകൂടി ഉരുള്‍പൊട്ടലുണ്ടായത് സ്ഥിതിഗതികളെ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറക്കും

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേക്ക് കേടുപാടുകള്‍ സംഭവിക്കാത്തതും കാര്യമായ വെള്ളം കൂടാത്തതുമാണ് അനുകൂലഘടകമായത്. പത്തിലധികം വലിയ മോട്ടോറുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിനുള്ളിലെ വെള്ളം പുറത്തേക്ക് ഒഴുക്കിയത്. 

ആദ്യം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെയാണ് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. റണ്‍വേക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.
  
വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. ഇത്തരം വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തുന്നതിനായി സൈബര്‍ ഡോം, സൈബര്‍ സെല്‍, പൊലീസ് ആസ്ഥാനത്തെ ഹൈടെക്ക് സെല്‍ എന്നിവിടങ്ങളില്‍ പ്രത്യേകവിഭാഗം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെയുളള നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ജില്ലാ ദുരന്ത നിവാരണ ഓഫീസുമായോ പൊലീസ് ആസ്ഥാനത്തെ ഡി.ജി.പി കണ്‍ട്രോള്‍ റൂമുമായോ (0471 2722500, 9497900999) ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് പൊലീസ് മേധാവി അറിയിച്ചു. 

വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ അവ കൈമാറി പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അണക്കെട്ടുകള്‍ തുറക്കുമെന്നും വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നും റോഡ് ഗതാഗതം തടസ്സപ്പെട്ടുവെന്നും മറ്റുമുളള സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

മഴ കുറഞ്ഞു: പാലക്കാട്ടെ ഡാമുകളില്‍ നിന്നും പുറത്തു വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു

quantity of water releasing from dams are decreased in palakkad

പാലക്കാട്: പാലക്കാട്ടെ മൂന്ന്  അണക്കെട്ടുകളിലെ ഉയർത്തിയ ഷട്ടറുകൾ ഘട്ടംഘട്ടമായി താഴ്ത്തി വെള്ളം ഒഴുക്കി കളയുന്ന തോത് കുറച്ചിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

ജില്ലയിൽ മഴയുടെ തോത് കുറഞ്ഞതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാഞ്ഞിരപ്പുഴ, മംഗലം, വാളയാർ ഡാമുകള്‍ തുറന്നത്. കാഞ്ഞിരപ്പുഴ ഡാമിന്‍റെ ഷട്ടർ ഉയർത്തിയത് 60 സെൻറീമീറ്ററാക്കി കുറച്ചു.. 

മംഗലംഡാമിന്‍റെ ഷട്ടർ ഉയർത്തിയിരുന്നത് 30 സെൻറിമീറ്ററാക്കി താഴ്ത്തിയിട്ടുണ്ട്. വാളയാർ ഡാം ഷട്ടർ 7 സെൻറീമീറ്ററാണ് ഉയർത്തിയത്. ഇവിടെ തൽസ്ഥിതി തുടരുന്നു.

പ്രവാസി പുനരധിവാസ ക്യാമ്പ്
മാറ്റി വെച്ചു.


ആഗസ്ത് 13 ന് ചൊവ്വാഴ്ച കോഴിക്കോട് കല്ലായ് റോഡ് സ്നേഹാഞ്ജലി ആഡിറ്റോറിയത്തിൽ നടത്തുവാൻ നിശ്ചയിച്ച പ്രവാസി പുനരധിവാസ വായ്പാ യോഗ്യതാ നിർണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും മാറ്റി വെച്ചതായി നോർക്ക സി ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ കെ.പി.അജയകുമാർ എന്നിവർ അറിയിച്ചു. അടുത്ത തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.
details call: 9961077070

(ഒപ്പ്)
CEO, NORKA &
GM, KDC BANK

 
Previous Post Next Post
3/TECH/col-right