Trending

യുദ്ധം ജയിച്ചവരാണ് നമ്മൾ. നമ്മൾ തിരിച്ചു വരും

99% മലയാളികൾ കൂടെയുണ്ട്.30 ലക്ഷത്തിലധികം പ്രവാസികൾ പ്രാർഥനയും വിളിപ്പുറത്തുണ്ട്.ഏതു പാതിരാത്രിയിലും കൂരിരുട്ടിന്റെയും കുത്തൊഴുക്കിന്റെയും ഇടയിലേക്ക് ചങ്കൂറ്റം മാത്രം കൈമുതലാക്കി രക്ഷിക്കാനിറങ്ങുന്ന മലപ്പുറത്തെയും, മലബാറിലെയും കേരളത്തിലെ മൊത്തവും ആൺ പിള്ളേരുണ്ട്.


ദുരന്തങ്ങളെ നേരിട്ട് പരിചയമുള്ള വിദഗ്ദർ നിർദ്ദേശങ്ങളുമായി കൂടെയുണ്ട്. ജനങ്ങളെ ഗ്രൗണ്ടിലിറങ്ങി സേവിക്കാൻ പരിചയിച്ച ഒരു ഭരണകൂടവും പ്രതിപക്ഷവുമുണ്ട്.
 പ്രതിസന്ധികളിൽ പതറാത്ത നേതാവുണ്ട്.
രാഷ്ട്രീയ വ്യത്യാസം മറന്ന് ഒറ്റക്കെട്ടായി നിൽക്കാൻ മനസുള്ള പ്രതിപക്ഷവുണ്ട്. പാതിരാത്രിയിലും ഒറ്റ മുട്ടലിൽ തുറക്കുന്ന ആയിരക്കണക്കിനു ഭവനങ്ങളുണ്ട്.

 ഗവ: ഉദ്യോഗസഥരെല്ലാം കർമ്മനിരതരായി രംഗത്തുണ്ട്. ജീവൻ പണയം വെച്ച് മരം മുറിക്കാനും, കരണ്ടു കാലിൽ കയറാനും KSEB ക്കാരുണ്ട്. മനുഷ്യൻ മാർക്ക് പറ്റുന്നതിനപ്പുറം ചെയ്യുന്ന പോലീസ്,ദുരന്തമുഖത്ത് വിങ്ങുന്ന റിപ്പോർട്ടർമാർ, വിശ്രമമില്ലാതെ ഡ്യൂട്ടി ചെയ്യുന്ന ഫയർഫോഴ്‌സ്, പിന്നെ കടൽത്തിരമാലകളോട് മല്ലടിച്ച് കാരിരുമ്പിന്റെ കരുത്തുള്ള കടലിന്റെ മക്കൾ,
ഡോക്ടർമാർ ,സന്നദ്ധ പ്രവത്തകൾ,എന്നും വില്ലനാവുകയും പ്രളയകാലത്ത് നായകരാവുകയും ചെയ്യുന്ന ടിപ്പർ ലോറിക്കാരുണ്ട്.





ഒരു പ്രളയം കൊണ്ട് നമ്മൾ തിരിച്ചറിഞ്ഞ സർഗശേഷിയും പ്രസരിപ്പും കൊണ്ട് വഴികൾ തുറക്കുന്ന സാമൂഹ്യബോധമുള്ള ഫ്രീക്കൻ പിള്ളേരുണ്ട്.
നടന്നു ചെല്ലാൻ പാകത്തിൽ സ്കൂളുകളുണ്ട്.കച്ചവടക്കാരുണ്ട്. നേരിട്ടു സഹായിക്കാൻ പറ്റുന്നവരും അല്ലാത്തവരും പക്വതയുള്ള പോസ്റ്റുകളും അറിയിപ്പുകളുമായി ഫേസ് ബുക്കിലും വാട്സ് അപിലും സജീവമായുണ്ട്. 


എല്ലാറ്റിമുപരി പെരുന്നാളിനും ഓണത്തിനും കരുതി വെച്ച പണമെടുത്ത് അവശ്യ സാധനങ്ങൾ വാങ്ങി വണ്ടിയിൽ നിറച്ച് ക്യാംപികളിലേക്കോടുന്ന,
കഴിഞ്ഞ പ്രളയത്തിൽ ഒരു ലോഡു ഭക്ഷണ സാധനങ്ങൾ മധ്യകേരളത്തിലേക്ക് അയക്കണം ഉളളവർ കളക്‌ട്രേറ്റിലേൽപ്പിക്കണം എന്ന് കോഴിക്കോട് കളക്ടർ ഫേസ് ബുക്ക് പോസ്റ്റിട്ടപ്പോൾ മണിക്കുറുകൾക്കകം 6 ലോറി മനുഷ്യത്വം കയറ്റിയയച്ച മലയാളി മനസുണ്ട്.നൂറു ജെയ്സൻമാർ കൂട്ടിനുണ്ട്!

നമുക്ക് ഭയമുണ്ട്.,അതിനെ മറികടക്കാനുള്ള ധൈര്യവുമുണ്ട്.ധൈര്യമായിരിക്കുക.ജീവിച്ചിരുന്നാൽ നേടാൻ കഴിയാത്തതൊന്നും ഈ പെരുമഴക്കും നശിപ്പിക്കാനാവില്ല.ജീവനേക്കാൾ വലുതല്ല മറ്റൊന്നും!യുദ്ധം ജയിച്ചവരാണ് നമ്മൾ..
 

വഴക്കുകളിൽ പതറേണ്ടവരല്ല.പ്രവർത്തിക്കുക.ഭയത്തെ മറികടക്കാൻ പ്രവർത്തിച്ചു കൊണ്ടേയിരിക്കുക.

ഷാഹിദ് എളേറ്റിൽ
Previous Post Next Post
3/TECH/col-right