Trending

പ്രളയബാധിതർക്ക് കൈതാങ്ങാവാൻ പൂനൂരിൽ ജനകീയ റിലീഫ് മെറ്റീരിയൽ കളക്ഷൻ കേന്ദ്രം ആരംഭിച്ചു

പൂനൂർ:വയനാട്, കോഴിക്കോട് ജില്ലയിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്ന ദുരിത ബാധിതർക്ക് നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് അർഹരിലേക്ക് എത്തിക്കുന്നതിന്  വേണ്ടി പൂനൂർ വ്യാപാരഭവന് സമീപം റൂബി ടവറിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മൻറ് ടീം കേരളയുടെ നേതൃത്വത്തിൽ റിലീഫ് മെറ്റീരിയൽ കളക്ഷൻ കേന്ദ്രം ആരംഭിച്ചു.

വിതരണത്തിനായി ശേഖരിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ്.

1. പുതിയ വസ്ത്രങ്ങൾ
2. ഭക്ഷണ സാധനങ്ങൾ
3. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ
4. ഗൃഹോപകരണങ്ങൾ

തന്നാലയത് നൽകി എല്ലാവരും സഹായിക്കണമെന്നും ദുരന്ത മുഖത്ത് പകച്ച് നിൽക്കുന്ന നിസ്സഹായർക്ക് കൈതാങ്ങാവണമെന്നും അപേക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും സാധനങ്ങൾ എത്തിക്കുന്നതിനും വിളിക്കേണ്ട നമ്പർ

സി.കെ.എ.ഷമീർ ബാവ
9946661089

ഫസൽ വാരിസ് NM
9846653258

സി.പി.റഷീദ്
9495645088

ഹക്കീം മാസ്റ്റർ
9447312122

ഗഫൂർ മാസ്റ്റർ
9846885318

മുനീർ ചോയിമഠം
9946433768

ഹക്കീം പുവ്വക്കോത്ത്
9846914299

ഷഹീം ചാലക്കര
9605795985.



സന്നദ്ധ പ്രവർത്തകരുടെയും NSS വളണ്ടിയർമാരുടെയും സഹായം തേടുന്നു.
 
പൂനൂർ:കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി വീടുകളിൽ നിന്നും , സ്ഥാപനങ്ങളിൽ നിന്നുംവിവിധ സാധനങ്ങൾ ശേഖരിക്കാൻ  താൽപര്യമുള്ള സന്നദ്ധ പ്രവർത്തകരുടെയും NSS വളണ്ടിയർമാരുടെയും സഹായം തേടുന്നു. 


താൽപര്യമുള്ളവർ പൂനൂർ വ്യാപാര ഭവന് അടുത്ത് പ്രവർത്തിക്കുന്ന കളക്ഷൻ കേന്ദ്രവുമായി ബന്ധപ്പെടണമെന്നഭ്യർത്ഥിക്കുന്നു.

എന്ന്
കോർഡിനേറ്റേർസ്,
9946661089
9846653258 


രക്ഷാ പ്രവർത്തനം; ഐടി മിഷൻ വെബ് സൈറ്റ് സജ്ജം

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവർത്തനങ്ങളെയും രക്ഷാ ദൗത്യത്തെയും സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ  keralarescue.in വെബ് സൈറ്റ് സജ്ജമായി. വളണ്ടിയറായി സേവനം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ് സൈറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.
                                                                                                                                                                           
ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അറിയാനുള്ള സംവിധാനം, അവശ്യ സാധനങ്ങൾ നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ ഈ സൈറ്റില്‍ ലഭ്യമാണ്. 


ഓരോ ജില്ലകളിലുമുള്ള ആവശ്യങ്ങളും അവ എത്തിക്കേണ്ട സ്ഥലങ്ങളും അറിയാനുള്ള സംവിധാനം, സഹായം ആവശ്യമായ സ്ഥലങ്ങളുടെ വിവരങ്ങൾ എന്നിവ Geo Locations ആയിട്ട് Map നുള്ളിൽ കാണുവാൻ സാധിക്കും. 

ദുരിതാശ്വാസ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, സർക്കാൽ പുറപ്പെടുവിച്ച അറിയിപ്പുകൾ, റിലീഫ് / കളക്ഷൻ സെന്ററുകളുടെ വിവരങ്ങൾ എന്നിവയും ഈ വെബ് സൈറ്റില്‍ ലഭ്യമാണ്. 

വീണ്ടും രക്ഷകരായി മത്സ്യത്തെ‌ാഴിലാളികൾ

കോഴിക്കോട്: പ്രളയരക്ഷാപ്രവർത്തനത്തിനു കടലിന്റെ മക്കൾ വീണ്ടുമെത്തി. 32 വള്ളങ്ങളുമായി കോഴിക്കോട്ടെ തീരപ്രദേശങ്ങളിൽ നിന്നുള്ള 170 മത്സ്യത്തെ‌ാഴിലാളികളാണു  രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. 


ചാലിയം, ബേപ്പൂർ, കോതി, വെള്ളയിൽ, പുതിയാപ്പ, എലത്തൂർ, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നുള്ള 140 മത്സ്യത്തെ‌ാഴിലാളികൾ ഫിഷറീസ് വകുപ്പ് ഏർപ്പാടാക്കിയ 22 വള്ളങ്ങളിൽ നിലമ്പൂർ, മാവൂർ, വയനാട് എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. 

സൗത്ത് ബീച്ച് ഭാഗത്തെ കോതി, നൈനാംവളപ്പ് എന്നിവിടങ്ങളിൽ നിന്നുള്ള 30 മത്സ്യത്തെ‌ാഴിലാളികൾ എൻജിൻ ഘടിപ്പിച്ച 10 ഫൈബർ വള്ളങ്ങളുമായി ജില്ലാ ഭരണകൂടം ഏർപ്പാടാക്കിയ ലോറികളിൽ പുലർച്ചെ മൂന്നോടെ കൊടിയത്തൂരിലേക്കു നീങ്ങി.
Previous Post Next Post
3/TECH/col-right