മഴക്കെടുതി;കിഴക്കോത്ത് പഞ്ചായത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 10 August 2019

മഴക്കെടുതി;കിഴക്കോത്ത് പഞ്ചായത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി

കിഴക്കോത്ത്:കഴിഞ്ഞ ഒരാഴ്ചയായി മഴ കനത്തത് കേരളത്തിലങ്ങോളമിങ്ങോളം വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലും  കനത്ത മഴ ഹേതുവായ പ്രശ്നങ്ങളുണ്ട്. എന്നാൽ നമ്മുടെ പഞ്ചായത്തിൽ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണവിധേയമാണ് എന്നതിൽ ആശ്വാസമുണ്ട്. 


പ്രസിഡണ്ടിന്റെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഓരോ വാർഡിലേയും സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. മഴക്കെടുതി കൊണ്ടുള്ള പ്രശ്നങ്ങളോടൊപ്പം  പകർച്ചവ്യാധികളുണ്ടാകാതെ നോക്കുന്നതിനും നമ്മളോരോരുത്തരും അതീവ ജാഗ്രത പുലർത്തണം. 

വീടുകളിലും ഷോപ്പുകളിലും ശുചിത്വകാര്യങ്ങളിലും, ഉപയോഗിയ്ക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും എല്ലാവരും കൂടുതൽ ശ്രദ്ധിയ്ക്കണം.

ആരോഗ്യ വിഭാഗം ജീവനക്കാരുടെയും  ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ആശാ വർക്കർമാരുടെയും ഒരു യോഗം 8/8/19 ന് ഗ്രാമപഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വച്ച് ചേരുകയും തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. 

അടുത്ത മൂന്ന് അവധി ദിവസങ്ങളിലും ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിയ്ക്കുന്നതാണ്. ആരോഗ്യവിഭാഗവും അടിയന്തിര പ്രവർത്തനങ്ങൾക്ക് പൂർണ സജ്ജമാണ്.

പ്രദേശവാസികളുടെയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ വാർഡുകളിൽ ആവശ്യമായ ഇടപെടൽ നടന്നുവരുന്നുണ്ട്. ഇതിനു പുറമെ
ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിൽ എത്താതെ പോയ  കാര്യങ്ങളുണ്ടെങ്കിൽ താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

സെക്രട്ടറി: 9496048211
നിസാം: 97445 73419

No comments:

Post a Comment

Post Bottom Ad

Nature