Trending

സംസ്ഥാനത്ത് ഇതുവരെ തുറന്നത് 18 ഡാമുകൾ

കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ഡാമുകൾ തുറക്കാൻ സാധ്യതയുണ്ട്. വിവിധ ജില്ലകളിലായി ഇതുവരെ 18 ഡാമുകളാണ് തുറന്നിരിക്കുന്നത്. എന്നാൽ, കേരളത്തിലെ എല്ലാ ഡാമുകളും തുറന്നതായി വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇത് പൂർണമായും തെറ്റാണെന്ന് കെഎസ്ഇബി അറിയിക്കുന്നു.

ഇടുക്കി, പമ്പ, കക്കി, ഷോളയാർ, ഇടമലയാർ, കുണ്ടള, മാട്ടുപ്പെട്ടി എന്നീ വൻകിട ഡാമുകളിൽ എല്ലാം കൂടി നിലവിൽ 30 ശതമാനത്തിൽ താഴെ വെള്ളമേയുള്ളൂ. ഇടുക്കിയുടെ സംഭരണശേഷിയുടെ മുപ്പത് ശതമാനത്തിൽ താഴെ മാത്രമാണ് ഇന്നത്തെ ജലനിരപ്പ്. ഈ ഡാമുകളെല്ലാം തുറന്നുവിട്ടു എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണം. ഇത്തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ജനങ്ങൾ പരിഭ്രാന്തരാകരുത് എന്നും കെഎസ്ഇബി അറിയിച്ചു.


നിലവിൽ വിവിധ ജില്ലകളിലായി തുറന്ന ഡാമുകളുടെ വിവരങ്ങളും, അവയിലെ ജലനിരപ്പും ഇങ്ങനെയാണ്:

ഇടുക്കി

കല്ലാർകുട്ടി ഡാമിലെ മൂന്ന് ഷട്ടറുകളും, പാംബ്ല ഡാം (ലോവർ പെരിയാർ), മലങ്കര ഡാം, ഇരട്ടയാർ ഡാം എന്നിവ മാത്രമാണ് ഇടുക്കിയിൽ തുറന്നിട്ടുള്ളത്. ഇടുക്കി ഡാമിൽ അപകടകരമാം വിധം ജലനിരപ്പുയർന്നിട്ടില്ല. ഉടനടി തുറക്കേണ്ട സാഹചര്യമില്ല. ജലനിരപ്പിൽ പ്രതീക്ഷിച്ച വർദ്ധന ഉണ്ടാകാത്തതിനാൽ പൊന്മുടി ഡാം തുറക്കുന്നത്‌ മാറ്റിവച്ചു. 

IDUKKI RESERVOIR                      
Date  & Time:  09/08/2019, 4.00 pm
Water level           :   2333.12 ft                   Gross storage     : 1009.814MCM                    
Gross Inflow        :   7.928 MCM    
Generation           :  0.011 MU
P H Discharge     :   0.011 MCM   Spill                       :   Nil
Net Inflow             :  7.901 MCM
Gate Crest level   :  2373.00 ft
FRL                        :   2403.00 ft
MWL                      :    2408.50 ft
Rainfall at 7.00am :  192.2 mm


MULLAPPERIYAR
Dam water level is increased from 116ft, 6AM, 8/8/18 to 125.70ft by today 9 PM, ie, 9.70 ft increase.
Now the net inflow is reduced from 16000 cusecs to 6000 cusecs and at this rate it will take 7-8 days to breach FRL.

PERIYAR DAM
Date : 09.08.2019      
Time : 05.00 pm
Level : 125.30 ft
Current inflow : 6800.00 cusecs
Discharge         : 800.00 cusecs
Storage             : 8774.80 Mcft


KALLARKUTTY DAM    09-08-2019     08.00 AM
Reservoir water level.   -455.40m
Prev.yr same day WL    -456.35m
Full reservoir level         -456.60m
Gross storage at FRL    -6.80Mm3
Present storage         - 5.77Mm3
Generation                      -1.7966Mu


LP DAM                    09-08-2019     09.00 AM
Reservoir water level.   -252.20m
Rainfall                            -450mm
Prev.yr same day WL    -253.10m
Full reservoir level         -253.00m
Gross storage at FRL     -5.35Mm3
Present storage             -5.01Mm3
Generation                        -3.976Mu


Kallar Dam 
09-08-19 at 01.00pm
WL-823.00m
FRL-824.48m
Crest Level - 818.38m
Spill 30cumecs


ERATTAYAR DAM-
09.08.19 at 01.00pm
WL-751.10m                       FRL-754.38m.                    CrestLevel-748.28m.        MDDL-743.7lm  
Spill 2.5 cumecs


പത്തനംതിട്ട

പത്തനംതിട്ടയിലെ മണിയാർ ഡാമിന്‍റെ അഞ്ചു ഷട്ടറുകൾ തുറന്നതോടെ പമ്പയിൽ ഒരു മീറ്ററോളം ജലനിരപ്പ് ഉയർന്നു. എന്നാൽ ജില്ലയിൽ ഉച്ചക്ക് ശേഷം വലിയ മഴയുടെ ശക്തി കുറഞ്ഞു. വലിയ അണക്കെട്ടായ കക്കി ആനത്തോടിന്‍റെ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സെക്കന്‍റിൽ 200 ക്യുമെക്സ് എന്ന തോതിൽ വെള്ളം പമ്പയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ ഒരു മീറ്ററോളം ജലനിരപ്പ് ഉയർന്നു. സംഭരണ ശേഷിയോടടുത്ത് ജലനിരപ്പ് എത്തിയ മൂഴിയാർ തുറന്നേക്കുമെന്നതിനാൽ കക്കട്ടാർ, പമ്പാ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ വൈദ്യുത പദ്ധതിയായ ശബരിഗിരി - കക്കി അണക്കെട്ടിൽ ഇപ്പോൾ 29 ശതമാനമാണ് വെള്ളമുള്ളത്. അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയാലും കക്കി ആനത്തോടിന്‍റെ ഷട്ടർ തുറക്കേണ്ടിവരില്ലെന്നാണ് വൈദ്യുതി ബോർഡ് അറിയിക്കുന്നത്. എന്നാൽ കൊച്ചുപമ്പയിൽ സംഭരണശേഷിയുടെ 49 ശതമാനം വെള്ളമായി.

എറണാകുളം

ഭൂതത്താൻകെട്ട് (തടയണ)യും നേര്യമംഗലം ഡാമും മാത്രമാണ് എറണാകുളത്ത് തുറന്നിട്ടുള്ളത്. വൻ വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യത കുറവ്.

പാലക്കാട്

നാല് ഡാമുകളാണ് പാലക്കാട് ജില്ലയിൽ തുറന്നിരിക്കുന്നത്. മംഗലം ഡാം, കാഞ്ഞിരപ്പുഴ ഡാം, ശിരുവാണി ഡാം, വാളയാർ ഡാം. വെള്ളിയാങ്കല്ല് റഗുലേറ്ററും തുറന്നിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ ഉടനെ തുറക്കില്ല. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടർന്നാൽ പരിശോധന നടത്തിയ ശേഷമേ തുറക്കൂ. സ്ഥലത്തെ ജാഗ്രതാ നിർദേശം താൽക്കാലികമായി പിൻവലിച്ചു. മലമ്പുഴ തുറക്കുകയാണെങ്കിൽ പാലക്കാട് നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാനാണ് സാധ്യത. കഴിഞ്ഞ തവണത്തേതിന് വിപരീതമായി ഇത്തവണ മലമ്പുഴ തുറക്കാതെ തന്നെ പാലക്കാട് നഗരത്തിൽ വൻ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.  

തൃശ്ശൂർ

തൃശ്ശൂർ ജില്ലയിൽ മൂന്ന് ഡാമുകളാണ് തുറന്നിരിക്കുന്നത്. പെരിങ്ങൽകുത്ത് ഡാമിന്‍റെ എല്ലാ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. അസുരൻകുണ്ട്, പൂമല ഡാമുകളുടെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. 

വയനാട്

കാരാപ്പുഴ ഡാം മാത്രമാണ് നിലവിൽ വയനാട്ടിൽ തുറന്നിരിക്കുന്നത്. ബാണാസുര സാഗർ ഡാം ശനിയാഴ്ച തുറക്കാനാണ് സാധ്യത. ശനിയാഴ്ച രാവിലെ ഏഴരയോടെ, അണക്കെട്ടിന് തൊട്ടടുത്തുള്ള എല്ലാവരോടും ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പ്രദേശത്ത് ഒന്നര മീറ്ററോളം ഉയരത്തിൽ വെള്ളം കയറാൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.

BANASURASAGAR DAM
 

Reservoir level @ 10.0 pm
772.15 M
Upper Rule level on 9.8.19
774.0 M


രാവിലെ  9  മണിക്ക് തുറക്കാൻ സാധ്യത.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ കക്കയം ഡാമും, കുറ്റ്യാടി ഡാമും മാത്രമാണ് തുറന്നിട്ടുള്ളത്. എന്നാൽ ഈ രണ്ട് ഡാമുകൾ തുറന്നത് തന്നെ പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളപ്പൊക്കമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് കക്കയം ഡാമിന്‍റെ ഷട്ടറുകൾ 5 അടി വരെ ഉയർത്തിയത്. കുറ്റ്യാടി പുഴയുടെ തീരത്ത്, താഴ്ന്ന പ്രദേശത്തുള്ള, ഇനിയും മാറി താമസിക്കാത്തവർ അടിയന്തിരമായി മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ


കണ്ണൂർ ജില്ലയിൽ പഴശ്ശി (തടയണ) മാത്രമാണ് തുറന്നിരിക്കുന്നത്. 


അപകടസ്ഥലങ്ങളില്‍ നിന്ന് മാറണം; മൈക്കിലൂടെ പറഞ്ഞിട്ടും ആളുകൾ വീടുകളില്‍ നിന്ന് മാറുന്നില്ലെന്ന്:മന്ത്രി ജയരാജന്‍

കണ്ണൂര്‍: മഴക്കെടുതിയില്‍ കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതായെന്നും മന്ത്രി ഇ പി ജയരാജന്‍. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ട്. മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കും. 

ചില സ്ഥലങ്ങളിൽ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകൾ വീടുകളില്‍ നിന്ന് മാറുന്നില്ല. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു. 
കണ്ണൂരിൽ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേർന്ന നഗരങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്.

ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ, ടൗണുകളും സമീപ പ്രദേശങ്ങളും ആണ് വലിയ ദുരിതത്തിലായിരിക്കുന്നത്. ശ്രീകണ്ഠാപുരത്ത് നഗരത്തിലും പരിസരത്തുംകെട്ടിടങ്ങളുടെ ഒന്നാം നില പൂർണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.  

കാലടി പാലത്തിന് മേൽ ആറിടത്ത് വിള്ളൽ

കാലടി: കൊച്ചിയിലെ കാലടി പാലത്തിന്‍റെ മുകൾഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായി സംശയം. ശ്രീശങ്കര പാലത്തിൽ വിവിധ സ്ഥലങ്ങളിൽ വിള്ളലുകൾ കണ്ടെത്തി. പാലത്തിന് മുകളിലാണ് വിള്ളലുകൾ കണ്ടത്. ആറോളം സ്ഥലങ്ങളിൽ വിള്ളലുകളുണ്ട്.


നിരവധിയാളുകൾ സഞ്ചരിക്കുന്ന പാലമായതിനാൽ വിള്ളലുകൾ കണ്ടത് പരിഭ്രാന്തി പരത്തി. എന്താണ് ഇത്തരത്തിൽ വിള്ളലുകൾ വരാൻ കാരണമെന്നത് വ്യക്തമല്ല. ടാറിങ്ങ് അടർന്ന് മാറിയതാകാനും സാധ്യതയുണ്ട്. 


സംഭവം അറിഞ്ഞ് പാലത്തിൽ നിരവധിയാളുകളാണ് തടിച്ചു കൂടിയത്. കഴിഞ്ഞ പ്രളയത്തിൽ പാലത്തിലെ തൂണുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.

രണ്ട് പുഴ നീന്തി, വനത്തിലൂടെ നടന്ന്, അയ്യംകുന്നുകാർ പുറത്തേക്ക്

കണ്ണൂർ: കനത്ത പേമാരിയിൽ ഒറ്റപ്പെട്ട് പോയ കണ്ണൂരിലെ അയ്യംകുന്ന് പഞ്ചായത്തിലുള്ളവരെ സാഹസികമായി രക്ഷിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കനത്ത മഴ പെയ്തപ്പോൾ ഉരുൾ പൊട്ടി വനമേഖലയോട് ചേർന്ന് കിടക്കുന്ന അയ്യംകുന്ന് പഞ്ചായത്തിലേക്കുള്ള സകല ഗതാഗത മാർഗങ്ങളും ഇല്ലാതായി. 

റോഡ് വഴി പോകാനാകില്ലെങ്കിൽ പുഴ നീന്തി കാട് കയറി പോകാമെന്ന് സന്നദ്ധസേനകൾ തീരുമാനിക്കുകയായിരുന്നു.ഫയർഫോഴ്‌സ്, കോസ്റ്റ് ഗാർഡ് എന്നിവർ ചേർന്നാണ് അയ്യംകുന്നിൽ മലക്ക് മുകളിൽ കുടുങ്ങിയവരെ സാഹസികമായി രക്ഷിച്ചത്. 

രണ്ട് പുഴകൾ നീന്തി, കിലോമീറ്ററുകളോളം കാട് കയറി നടന്നായിരുന്നു രക്ഷാദൗത്യം. 9 പേരെയാണ് അയ്യംകുന്നിൽ നിന്ന് രക്ഷപ്പെടുത്തിയത്.  മരങ്ങളിൽ കയർ കെട്ടി വഞ്ചി ഉപയോഗിച്ചും, ചുമന്നും ആണ് ഇവരെ കരയ്ക്ക് എത്തിച്ചത്.


Previous Post Next Post
3/TECH/col-right