Trending

രക്ഷാപ്രവർത്തനങ്ങളും റിലീഫ് പ്രവർത്തനങ്ങളും പൊതുജന പങ്കാളിത്തത്തോടെ ശക്തമാക്കാൻ തീരുമാനിച്ചു

പൂനൂർ:ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ
ഹെൽത്ത്കെയർ ഫൗണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മൻറ് പ്രവർത്തനങ്ങൾ പൊതു ജന പങ്കാളിത്തത്തോടെ ശക്തമാക്കാൻ തീരുമാനിച്ചു.


ഇതു സംബന്ധിച്ച് ഹെൽത്ത് കെയർ ഫൗണ്ടേഷൻ വിളിച്ചു ചേർത്ത അവലോകന യോഗം പൂനൂർ വ്യാപാര ഭവനിൽ വെച്ച് ചേർന്നു.


തീരുമാനങ്ങൾ:
 

1. കേരള വളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ് , കോയമ്പത്തൂരിൽ നിന്ന് എത്തുന്ന റെസ്ക്യൂ ടീം എന്നിവരുടെ സഹായത്തോടെ കോഴിക്കോട്, വയനാട് ജില്ലയിൽ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ ടീം അംഗങ്ങളെ എത്തിക്കുക.
 

2. റിലീഫ് ക്യാമ്പുകളിൽ എത്തിക്കുന്നതിന്  ഭക്ഷണ സാധനങ്ങൾ , പുതിയ വസ്ത്രങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ പൂനൂർ കളക്ഷൻ പോയിന്റ് സ്ഥാപിച്ച് ശേഖരിച്ച് അർഹതയുള്ള ഇടങ്ങളിൽ എത്തിക്കുക.
 

3. പൂനൂർ വ്യാപാര ഭവന് സമീപം ഡിസാസ്റ്റർ മാനേജ്മൻറ് ആന്റ് റിലീഫ് ഹെൽപ് ഡസ്ക്ക് ഇന്ന് രാവിലെ മുതൽ പ്രവർത്തിക്കുക.


നിലവിൽ പൂനൂർ,അടിവാരം,കുറ്റിയാടി,കിനാലൂർ എന്നീ സ്ഥലങ്ങളിൻ ടീം അംഗങ്ങൾ ക്യാമ്പ് ചെയ്യുകയും,രക്ഷാ പ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്.
Previous Post Next Post
3/TECH/col-right