Trending

കനത്ത മഴ;ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് തുറക്കും

വയനാട്: കനത്ത മഴയെത്തുടർന്ന് വയനാട് ബാണാസുര സാ​ഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിന് ധാരണയായി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. രാവിലെ എട്ടുമണിയോടെ കളക്ടറുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ട് തുറക്കാൻ ധാരണയായത്.

8.5 ക്യുമെക്സ്‌ അതായത്‌ ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം എന്ന നിലയിലാണ് ഷട്ടറുകൾ തുറക്കുക. 10 സെന്റീമീറ്റർ വീതം നാല് ഷട്ടറുകൾ ഘട്ടം ഘട്ടമായാണ് തുറക്കുക. നിലവില്‍ സംഭരണ ശേഷിയ്ക്കൊപ്പം എത്താൻ 1.35 മീറ്റര്‍ കൂടി ജലനിരപ്പ് ഉയരേണ്ടതുണ്ട്. 

ഷട്ടറുകൾ തുറക്കുന്നതോടെ 1.5 മീറ്റർ വരെ വെള്ളം ഉയരും. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷം ബാണാസുര ഡാം പെട്ടെന്ന് തുറന്ന് വിടേണ്ടി വന്നതാണ് വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്.
ബാണാസുര അണക്കെട്ടിൽ ഇപ്പോൾ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ഷട്ടറുകൾ തുറക്കുന്നതോടെ പടിഞ്ഞാറത്തറ പഞ്ചായത്തിലാണ് ആദ്യം വെള്ളമെത്തുക. കോട്ടത്തറ, പടിഞ്ഞാറത്തറ, പനമരം   പഞ്ചായത്തുകളിൽ ജാഗ്രത നിർദ്ദേശമുണ്ട്. അതേസമയം, ഷട്ടറുകൾ തുറക്കുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരാവേണ്ടെന്ന് അ​ധികൃതർ അറിയിച്ചു. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.  

മലപ്പുറത്ത് ഗതാഗതം സാധ്യമായ റോഡുകളും അല്ലാത്തവയും ഇവ

Malappuram Roads fit to travel
മലപ്പുറം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ ജില്ലകളിലൊന്നാണ് മലപ്പുറം. കനത്ത മഴയെ തുടർന്ന് ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളെല്ലാം വെള്ളത്തിനടിയിലായി. പലയിടത്തും യാത്രക്കാര്‍ വഴിയില്‍ കുടുങ്ങിയ നിലയിലാണ്. 

മലപ്പുറം വഴി യാത്ര ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ഗതാഗതത്തിന് യോഗ്യമായതും അല്ലാത്തതുമായ റോഡുകളാണ് ഇനി.

ഗതാഗതം സാധ്യമായ റോഡുകൾ ഇവ
  • കോഴിക്കോട്-തൃശൂര്‍ റോഡ്,
  • കോഴിക്കോട്-പൂക്കോട്ടൂര്‍ റോഡ്
  • മക്കരപ്പറന്പ് - പെരിന്തൽമണ്ണ റോഡ്
  • മഞ്ചേരി എടവണ്ണ
  • മഞ്ചേരി - വണ്ടൂർ
  • മഞ്ചേരി - കവനൂർ
  • മഞ്ചേരി - മാരിയാട്
  • കോട്ടക്കൽ - പെരിന്തൽമണ്ണ
  • പെരിന്തൽമണ്ണ - വേങ്ങാട്
  • തിരൂർ - തിരുനാവായ
  • കുറ്റിപ്പുറം - പൊന്നാനി
  • പൊന്നാനി - പാലപ്പെട്ടി
ഗതാഗതത്തിന് അനുയോജ്യമല്ലാത്ത റോഡുകൾ
  • വഴിക്കടവ് - നാടുകാണി റോഡ്
  • എടവണ്ണ - അരീക്കോട്
  • എടവണ്ണ - നിലമ്പൂർ
  • കോട്ടക്കൽ - തിരൂർ
  • വളാഞ്ചേരി - പട്ടാമ്പി
  • പൊന്നാനി - നരിപ്പറമ്പ - ചമ്രവട്ടം
  • തിരുനാവായ - കുറ്റിപ്പുറം
  • ചെമ്മാട് - തലപ്പാറ
  • പെരിന്തൽമണ്ണ - പുലാമന്തോൾ
  • വേങ്ങാട് - വളാഞ്ചേരി
  • മഞ്ചേരി - അരീക്കോട്
  • മഞ്ചേരി-പെരിന്തൽമണ്ണ
  • മലപ്പുറം -പെരിന്തൽമണ്ണ
  • മലപ്പുറം - മഞ്ചേരി
  • മലപ്പുറം - കോട്ടക്കൽ
  • മലപ്പുറം - വേങ്ങര
  • മലപ്പുറം - മക്കരപ്പറമ്പ്
  • പൂക്കോട്ടൂർ - മലപ്പുറം

മലബാറില്‍ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങി: എം എം മണി

തിരുവനന്തപുരം: മലബാറില്‍ വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. വൈദ്യുതി പുന:സ്ഥാപിക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി എം എം മണി പറഞ്ഞു .  യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികളുമായി മുമ്പോട്ടുപോകും. 

അവധി ദിവസങ്ങളിലും കെഎസ്ഇബി ഓഫീസുകൾ തുറന്നു പ്രവർത്തിക്കും.ഇടുക്കിയില്‍ ഇതുവരെ അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് താന്‍ ഇടുക്കിയിലേക്ക് പോകാത്തതെന്നും എം എം മണി പറഞ്ഞു.

ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് എം എം മണി പറഞ്ഞു. ഇതുവരെ ചെറിയ ഡാമുകളാണ് തുറന്നത്. മൂന്ന് നിലയങ്ങളില്‍ വൈദ്യുതി ഉത്പാദനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം-തൃശ്ശൂര്‍, മംഗലാപുരം-കോഴിക്കോട് പാതയില്‍ സ്പെഷ്യല്‍ ട്രെയിന്‍ ഓടും

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായ അവസ്ഥയിലാണ്. തൃശ്ശൂര്‍-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-കോഴിക്കോട്, പാലക്കാട്-കോഴിക്കോട് പാതകളിലൂടെയുള്ള  തീവണ്ടി ഗതാഗതം നിര്‍ത്തി വച്ചിരിക്കുകയാണ്. 

മലബാര്‍ മേഖലയില്‍ പല റെയില്‍വേ പാലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഫറൂഖിലും മറ്റു പാലത്തിന്‍റെ ഡെയ്‍ഞ്ചര്‍ സോണും കഴിഞ്ഞു ചാലിയാര്‍ ഒഴുകിയതോടെ ഇനി ജലനിരപ്പ് താഴ്ന്ന് പ്രത്യേക സുരക്ഷാ പരിശോധനയും കഴിഞ്ഞു മാത്രമേ തീവണ്ടികള്‍ കടത്തി വിടാന്‍ സാധിക്കൂവെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഇരുപത് ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയിട്ടുള്ളത്. 

തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്‌പെഷ്യൽ പാസഞ്ചർ ട്രെയിൻ ഓടുന്നുണ്ട്.  ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്നും ഒരു സ്പെഷ്യല്‍ എക്സപ്രസ് തൃശ്ശൂര്‍ വരെ ഓടും. ഇന്ന് 12.45 ന്  മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്കും ഒരു  സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

നിലവില്‍ തിരുവനന്തപുരത്ത് നിന്നും  കോട്ടയം വഴി തൃശ്ശൂര്‍ വരെ തീവണ്ടികള്‍ ഹ്രസ്വദൂര സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്.  തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന അന്തര്‍സംസ്ഥാന തീവണ്ടികള്‍ പലതും തിരുനല്‍വേലി വഴി സര്‍വ്വീസ് നടത്തുകയാണ്. 

സംസ്ഥാനതലത്തില്‍ തന്നെ തടസ്സപ്പെട്ട റെയില്‍വേ ഗതാഗതം ഉച്ചയോടെ പുനസ്ഥാപിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍, ഷൊര്‍ണ്ണൂര്‍-പട്ടാമ്പി പാതകളില്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. 

എറണാകുളത്ത് നിന്നും കോട്ടയം തിരുവനന്തപുരം വഴി ചെന്നൈയിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെടും. 11.15ന് പുറപ്പടേണ്ട ദില്ലി കേരള എക്സപ്രസ് ഉച്ചയ്ക്ക് ഒരു മണിക്ക് നാഗര്‍കോവില്‍-മധുര വഴി തിരിച്ചു വിടും. 

കായംകുളം - ആലപ്പുഴ- എറണാകുളം വഴി വെള്ളിയാഴ്ച നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു. തിരുവനന്തപുരം-എറണാകുളം-തൃശ്ശൂര്‍ പാതയില്‍ കോട്ടയം/ആലപ്പുഴ വഴി ഹ്രസ്വദൂര സര്‍വ്വീസുകള്‍ റെയില്‍വേ നടത്തുന്നുണ്ട്. 

ക്യാന്‍സല്‍ ചെയ്ത ട്രെയിനുകളുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും

പ്രളയം മൂല്യം റദ്ദാക്കിയ തീവണ്ടികളില്‍ യാത്ര ചെയ്യാനിരുന്ന യാത്രക്കാര്‍ക്ക് അവരുടെ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും.  ഒക്ടോബര്‍ 15 വരെ ഇതിനുള്ള സൗകര്യമുണ്ടാവും.  ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍. ഓണ്‍ലൈന്‍ ആയി തന്നെ ടിഡിആര്‍ കൊടുക്കണം. 

കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമായി; ആശങ്കയോടെ കുട്ടനാട്

ആലപ്പുഴ: കുട്ടനാട്ടിലേക്ക് കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ചെറിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം, കഴിഞ്ഞ പ്രളയകാലത്തേതു പോലെ  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞതവണത്തേതു പോലെ ഇത്തവണ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. എങ്കിലും കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായാൽ വീടുകളിൽ വെള്ളം കയറുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ വീട്ടുപകരണങ്ങളടക്കമുള്ളവ ഉയർന്ന സ്ഥാനങ്ങളിലേക്ക് മാറ്റികഴിഞ്ഞു. സ്ഥിതിരൂക്ഷമായാൽ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറാനുള്ള തയ്യാറെടുപ്പിലാണ് കുട്ടനാട്ടുകാര്‍.

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ കിടങ്ങറ, മങ്കൊമ്പ് എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ, ചെറിയ വാഹനങ്ങളിലെ യാത്ര ദുഷ്കരമായി. രണ്ടാംവിള കൃഷി നശിക്കാതിരിക്കാൻ മോട്ടോറുകൾ ഉപയോഗിച്ച് പാടങ്ങളിലെ വെള്ളം പമ്പ് ചെയ്തു കളയുന്നുണ്ട്.

കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ തണ്ണീർമുക്കം ബണ്ട് ,തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ മുഴുവൻ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ആലപ്പുഴയിൽ നിന്നും പുളിങ്കുന്നിലേക്കും , എടത്വയിൽ നിന്നും കളങ്ങര, മുട്ടാ‍ർ, വീയപുരം എന്നിവടങ്ങളിലേക്കുമുള്ള സർവീസുകൾ കെഎസ്ആർടിസി നിർത്തിവച്ചു. 

ചെങ്ങന്നൂർ, തലവടി എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വസ ക്യാമ്പുകളാണ് ആലപ്പുഴ ജില്ലയിലുള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എൻഡിആർഎഫും സൈന്യവുമടക്കം സജ്ജമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

മൂന്നാറിലെ സ്‌കൂളിൽ നിന്ന് 23 കുട്ടികളെ കാണാതായി; 12 പേരെ കണ്ടെത്തി

ഇടുക്കി: മൂന്നാറിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും 23 കുട്ടികളെ കാണാതായി. 12 കുട്ടികളെ പെട്ടിമുടിയില്‍ നിന്നും കണ്ടെത്തി. ഇവർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയതാവാമെന്ന് അധ്യാപകര്‍ പറഞ്ഞു. മൂന്നാര്‍ പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. 

ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൂന്നാര്‍ കോളനിയിലെ എം.ആര്‍.എസ്. സ്‌കൂളിലെ 23 കുട്ടികളെ ഹോസ്റ്റലില്‍ നിന്നും കാണാതായത്. രാവിലെ പതിവുപോലെ ഹോസ്റ്റല്‍ മുറിയിലെത്തിയ അധ്യാപകന്‍ കുട്ടികളുടെ എണ്ണം പരിശോധിച്ചപ്പോഴാണ് കുട്ടികള്‍ കുറയുന്നതായി കണ്ടെത്തിയത്. സഹപാഠികളോട് ചോദിച്ചെങ്കിലും വിവരം ലഭിച്ചില്ല. 

തുടര്‍ന്നാണ് പോലീസിനെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു. സംഘം നടത്തിയ അന്വേഷണത്തില്‍ ഇടമലക്കുടയില്‍ നിന്നുള്ള 12 കുട്ടികളെ വയര്‍ലെസ് സ്‌റ്റേഷന് സമീപത്തെ പെട്ടിമുടിയില്‍ ഉള്ളതായി കണ്ടെത്തി. ആറ് കുട്ടികള്‍ മറയൂരിലും അഞ്ച് കുട്ടികള്‍ മാങ്കുളം  സ്വദേശികളുമാണ്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ജില്ലയിലെ വിവിധ ആദിവാസികുടികളില്‍ നിന്നുള്ള നൂറോളം കുട്ടികളാണ് മൂന്നാര്‍ കോളനിയിലെ എം.ആര്‍.എസ്. സ്‌കൂളിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ കുട്ടികള്‍ സ്‌കൂളില്‍ നിന്നും അനുവാദമില്ലാതെ വീട്ടിലേക്ക് പോയിരുന്നു. കുട്ടികളുടെ സുരക്ഷയുറപ്പാക്കുന്നതിൽ അധ്യാപകര്‍ കാട്ടുന്ന അലസതയാണ് വീണ്ടും കുട്ടികളെ കാണാതാകാന്‍ കാരണമെന്നാണ് ആക്ഷേപം. 

സ്‌കൂളിന്റെ പരിസരത്ത് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുട്ടികളെ നിരീക്ഷിക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നില്ലെന്ന് പരാതിയുണ്ട്. പെരിയവാര പാലമടക്കം വെള്ളപ്പൊക്കത്തില്‍ നശിച്ച സാഹചര്യത്തിൽ ഇടമലക്കുടിയിലേക്ക് പോകുക അസാധ്യമാണ്. ഇതിനിടയിലാണ് കുട്ടികള്‍ മറ്റ് കാട്ടുപാതകള്‍ വഴി പെട്ടിമുടിയിലെത്തിയത്. 

അധ്യാപകരുടെയും സ്‌കൂള്‍ അധിക്യതരുടെയും കെടുകാര്യസ്ഥത വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. സംഭവത്തെ കുറിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട് പോലീസും വനംവകുപ്പും സര്‍ക്കാരിന് കൈമാറും. കുട്ടികള്‍ വീട്ടിലേക്ക് പോയിരിക്കാമെന്നാണ് സ്‌കൂള്‍ അധിക്യതര്‍ നല്‍കുന്ന വിശദീകരണം.

പൊന്ന്യം, മാഹി പുഴകൾ കരകവിഞ്ഞൊഴുകി; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി, ആശങ്കയോടെ ജനങ്ങൾ

തലശ്ശേരി: കനത്ത മഴയെത്തുടർന്ന് കണ്ണൂർ തലശ്ശേരി പൊന്ന്യം പുഴ കരകവിഞ്ഞൊഴുകി. സമീപത്തെ താഴ്ന്ന പ്ര​ദേശങ്ങളിൽ വെള്ളം കയറി തുടങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. പൊന്ന്യം പുഴ കരകവിഞ്ഞതോടെ ന്യൂമാഹി, തലശ്ശേരി താലൂക്കിലെ  കോടിയേരി, പാനൂർ, കതിരൂർ, പെരിങ്ങത്തൂർ എന്നീ വില്ലേജുകളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. 



മഴ ശക്തമായതോടെ മയ്യഴി പുഴയും കരകവിഞ്ഞൊഴുകുകയാണ്. മാഹി ന​ഗരത്തിലും പരിസരങ്ങളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. മാഹി റെയിൽവേ സ്‌റ്റേഷൻ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുകയാണ്. കനത്ത മഴയിൽ പുന്നോൽ മാതൃക ബസ് സ്റ്റോപ്പിന് സമീപം ആറം​ഗ കുടുംബം കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഇവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് താലൂക്ക് അധികൃതർ അറിയിച്ചു. 


ഉരുള്‍പൊട്ടല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്, നിര്‍ദ്ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെക്കുറിച്ച അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയെത്തുടർന്ന് വയനാട് മേപ്പാടി പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉരുള്‍പൊട്ടലുണ്ടായി നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന  റിപ്പോര്‍ട്ടുകള്‍ വരുന്നതിന് ഇടയിലാണ് നിര്‍ദ്ദേശം. 

ഉരുൾപൊട്ടലിനു മുമ്പ്

• പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക
• കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
• എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക.
• അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.
• ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക.
• വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.


ഉരുൾപൊട്ടൽ സമയത്ത്

• മരങ്ങളുടെ ചുവടെ അഭയം തേടരുത്.
• പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.
• വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക. 

• വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
• ഉരുൾപൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
• ഉരുൾ
പൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.

ഉരുൾപൊട്ടലിനു ശേഷം

• ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക.
• ഉരുൾപൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്.
• ഉരുൾപൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ       ശ്രദ്ധയിൽപ്പെടുത്തുക.
• രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.
• കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.


നേവി സംഘം കോഴിക്കോട്ട്, മാവൂര്‍ വെള്ളത്തി ല്‍, ജില്ലയില്‍ മരണം 10 

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രക്ഷാപ് രവർത്തനം പുരോഗമിക്കുന്നു.പുഴ കരകവിഞൊ ഴുകി വെള്ളക്കെട്ട് ഉണ്ടാകുന്ന പലസ്ഥലങ്ങളിലും കേന്ദ്ര സേന,ഫയർഫോഴ്സ് രക്ഷാപ്രവർത്തനം തുടരുന്നു. നേവിസംഘം ജില്ലയിലെത്തി. മാവൂർ ഭാഗത്തും പല പ്രദേശങ്ങളും വെള്ളത്തിലാണ്. കോഴിക്കോട് താലൂക്കിൽ10 അംഗ നേവി സംഘവും 23 അംഗം എൻഡിആർഎഫ്
രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.
 

കൊയിലാണ്ടിയിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്സും വടകരയിൽ ബിഎസ്എഫും ഡിഫൻസ് സെക്യൂരിറ്റി കോർപ്നം രക്ഷാപ്രവ ർത്തനത്തിന് നേത്യത്വം നൽകുന്നു.

ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി യിട്ടുണ്ട്. മാവൂർ, ചാത്തമംഗലം, നല്ലളം, അരീ ക്കോട് കുണ്ടായിത്തോട്, വേങ്ങേരി, ഒളവണ്ണ, പെരുവയൽ, പൂളക്കോട് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉള്ളത്. ഇതിൽ മാവൂർ, വേങ്ങേരി, ഒളവണ്ണ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

കനത്ത മഴ തുടരുമ്പോഴും പോലീസ്, ഫയർ ആൻഡ് റെസ്ക എന്നിവയ്ക്കൊപ്പം മത്സ്യത്തൊ ഴി ലാളികളും സജീവമായ രക്ഷാപ്രവർത്തനം തുടരുകയാണ്.

മടവൂർ കോട്ടക്കൽ കോട്ടക്കാവ് വയൽ സ്വദേശി
പുഷ്പൻ വെള്ളത്തിൽ മുങ്ങി മരിച്ചു. ഇന്നലെ
വൈകിട്ടോടെ ആണ് സംഭവം. ഇതോടെ ജില്ലയി ൽ മരിച്ചവരുടെ എണ്ണം പത്തായി. ജില്ലയിൽ 218
ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തിൽ അധികം ആളുകൾ ആണുള്ളത്. 


ക്യാമ്പുകളിൽ പുൽപ്പായ, ബെഡ്ഷീറ്റുകൾ, ലുങ്കി, നെറ്റി, സാനിറ്ററി നാപ്കിൻസ്, അരി, പഞ്ചസാര, ചെറു പയർ, കടല, പരിപ്പ്, ബിസ്കറ്റ് റസ്ക്, കുടി വെള്ളം, സോപ്പ്, പേസ്റ്റ്, ഡെറ്റോൾ, ബ്ലീച്ചിംഗ്
പൗഡർ, First Aid Kits എന്നിവ ആവശ്യമാണ്. ജില്ലയിലെ കളക്ഷൻ സെന്റർ കലക്ടറേറ്റിലെ പ്ലാനിങ് ഹാളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. 


ക്യാമ്പുകളിലേക്കാവശ്യമായ അവശ്യസാധന ങ്ങൾ സംഭരിക്കുന്നതിനും വിതരണം
ചെയ്യുന്നതിനും പ്രാദേശിക സംഘടനകളുടെയും
സന്നദ്ധസേവകരുടെയും സഹായം ആവശ്യമാ ണ്. സന്നദ്ധ സംഘടനകളുടെ സഹായം ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.


പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് ജില്ലയിലെ
എംഎൽഎമാർ, എംപിമാർ, രാഷ്ട്രീയ പാർട്ടി
പ്രതിനിധികൾ, തദ്ദേശസ്വയംഭരണ വകുപ്പിലെ
ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ
തുടങ്ങിയവരുടെ യോഗം ഇന്ന് കലക്ടറേറ്റിൽ ഉച്ചയ്ക്ക് 12ന് ചേരുന്നുണ്ട്.

കക്കയം ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതി നാൽഡാമിന്റെ ഷട്ടറുകൾ തുറന്നത് 60 സെന്റീ മീറ്റർ ആക്കിയിട്ടുണ്ട്.
 

ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ: 0495 2378810, 2378820, 2378860, 2378870, 2377300, 2373900, 2378300.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ
 

1. ) 16332 തിരുവനന്തപുരം- മുംബൈ
സിഎസ്എംടി എക്സ്പ്ര സ്
2. ) 12076
തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി
എക്സ്പ്രസ്

 3, )22646 തിരുവനന്തപുരം -
ഇൻഡോർ അഹല്യനഗരി എക്സ്പ്ര സ്

4.) 16305
എറണാകുളം - കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്

5. 12217 കൊച്ചുവേളി-ചണ്ഡിഗഡ് കേരള
സമ്പർക് കാന്തി എക്സ്പ്ര സ്

6. 16346
തിരുവനന്തപുരം - ലോകമാന്യ തിലക്
ടെർമിനസ് നേതാവതി എക്സ്പ്ര സ്

 7. 16308
കണ്ണൂർ - ആലപ്പുഴ എക്സ്പ്രസ്

 8.16857
പുതുച്ചേരി - മംഗലാപുരം എക്സ്പ്ര സ്
 

9. 22610
കോയമ്പത്തൂർ- മംഗലാപുരം ഇന്റർസിറ്റി
എക്സ്പ്ര സ്
10. 22609 മംഗലാപുരം -
കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസ്

11  56650 കണ്ണൂർ - കോയമ്പത്തൂർ പാസഞ്ചർ

12 56600 കോഴിക്കോട് - ഷൊർണൂർ പാസഞ്ചർ

13. 56664 കോഴിക്കോട് - തൃശൂർ പാസഞ്ചർ

14. 56604 ഷൊർണൂർ - കോയമ്പത്തൂർ പാസഞ്ചർ

15. 66606 പാലക്കാട് ടൗൺ-കോയമ്പത്തൂർ
പാസഞ്ചർ
 16  66611 പാലക്കാട് - എറണാകുളം
പാസഞ്ചർ

17 56323 കോയമ്പത്തൂർ
മംഗലാപുരം പാസഞ്ചർ

 18. 56603 തൃശൂർ
കണ്ണൂർ പാസഞ്ചർ

 19  12698 തിരുവനന്തപുരം -
ചെന്നെ സെൽടൽ വീക്ലി എക്സ്പ്രസ്

20. 22208 തിരുവനന്തപുരം - ചെന്നൈ സെൻട്രൽ
എസി എക്സ്പ്ര സ് (ഓഗസ്റ്റ് 11 നുള്ളത്)

21.06038 എറണാകുളം- ചെന്നൈ സെൻട്രൽ
സ്പെഷൽ (ഓഗസ്റ്റ് 11 നുള്ളത്)

22   12697
ചെന്നൈ സെൻട്രൽ - തിരുവനന്തപുരം വീക്സി
എക്സ്പ്ര സ് (ഓഗസ്റ്റ് 11 നുള്ളത്)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. നാഗർകോവിൽ - മംഗലാപുരം എറനാട്
എക്സ്പ്ര സ്, തൃശൂരിനും
മംഗലാപുരത്തിനുമിടയിൽ ഓടില്ല.

 2. 16650
നാഗർകോവിൽ - മംഗലാപുരം പരശുറാം
എക്സ്പ്രസ്, വടക്കാഞ്ചേരിക്കും
മംഗലാപുരത്തിനുമിടയിൽ ഓടില്ല.

3. 16649
മംഗലാപുരം - നാഗർകോവിൽ പരശുറാം
എക്സ്പ്ര സ് മംഗലാപുരത്തിനും സ
വടക്കാഞ്ചേരിക്കുമിടയിൽ ഓടില്ല.

4. 16605
മംഗലാപുരം - നാഗർകോവിൽ എക്സ്പ്ര സ്
- മംഗലാപുരത്തിനും തൃശൂരിനുമിടയിൽ ഓടില്ല.

5. 17229 തിരുവനന്തപുരം - ശബരി
എക്സ്പ്ര സ്, തിരുവനന്തപുരത്തിനും
കോയമ്പത്തൂരിനുമിടയിൽ ഓടില്ല

6. 12081
കണ്ണൂർ - തിരുവനന്തപുരം ജന ശതാബ്ദി
എക്സ്പ്ര സ് കണ്ണൂരിനും ഷൊർണൂരിനുമിടയിൽ
ഓടില്ല.

7. 56602 കണ്ണൂർ - ഷൊർണൂർ
പാസഞ്ചർ കണ്ണൂരിനും കോഴിക്കോടിനുമിടയിൽ
ഓടില്ല.

8. 56611 പാലക്കാട് - നിലമ്പൂർ
പാസഞ്ചർ പാലക്കാടിനും
ഷൊർണൂറിനുമിടയിൽ ഓടില്ല.

9. ഒൻപതിന്
തിരിച്ച 16159 ചെന്നൈ എഗ്മർ - മംഗലാപുരം
സെൻട്രൽ എക്സ്പ്ര സ് തിരുച്ചിറപ്പള്ളിക്കും -
മംഗലാപുരത്തിനുമിടയിൽ ഓടില്ല.

10. പത്തിന്
തിരിച്ച 16160 മംഗലാപുരം - ചെന്നൈ എഗ്മർ
എക്സ്പ്ര സ് മംഗലാപുരത്തിനും
തിരുച്ചിറപ്പള്ളിക്കുമിടയിൽ ഓടില്ല.

11.പതിനൊന്നിനുളള 12512 തിരുവനന്തപുരം -
ഗോരഖ്പൂർ രഹിസാഗർ എക്സ്പ്ര സ്
തിരുവനന്തപുരത്തിനും ഈറോഡിനുമിടയിൽ
ഓടില്ല.

യാത്രക്കാർക്കായി
- ട്രെയിൻ സർവീസുകളെ സംബന്ധിച്ചുള്ള വിവരം
നൽകുന്നതിനായി ഹെൽപ്പെൻ നമ്പറുകൾ
എർപ്പെടുത്തി
. നമ്പരുകൾ - 1072, 9188292595,
918829359.


തോരാതെ മഴ; മരണസം ഖ്യ 43 ആയി, ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വിതച്ച ദുരിതത്തെ മറികടക്കാന്‍ രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയെങ്കിലും മഴ കനത്തു തന്നെ തുടരു ന്നത് വലിയ പ്രതിസന്ധിയാവുന്നു. മലബാറിലെ ജില്ലകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ മഴ തുടരുകയാണ്. 


അതിനിടെ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 43 ആയി.
മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും ഉരുള്‍പൊട്ടലില്‍ കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനുണ്ട്. 


മലപ്പുറത്തും കോഴി ക്കോട്ടും പത്തു പേര്‍ വീതവും വയനാട്ടില്‍ ഒന്‍പതു പേരുമാണ് മരിച്ചത്. മറ്റു ജില്ലകളിലായി 14 പേരുമാണ് മരിച്ചത്. 

മുന്നറിയിപ്പിന്റെ വില; അന്ന് ക്യാമ്പിലേക്ക് മാറി, ഇന്നലെ വിസമ്മതിച്ചപ്പോള്‍ പാഞ്ഞെത്തിയത് ദുരന്തം

2018-ൽ മഹാപ്രളയം വന്നപ്പോൾ അവരെല്ലാം തന്നെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്നു. എന്നാൽ മഹാപ്രളയത്തിൽ ഒന്നും സംഭവിച്ചില്ലെന്ന ആത്മവിശ്വാസത്തിൽ ഇത്തവണ ക്യാമ്പിലേക്ക് പോവാൻ ഭൂരിഭാഗം മനുഷ്യരും മടിച്ചപ്പോൾ വലിയ ദുരന്തമാണ് അവരെ കാത്തിരുന്നത്.

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിലായ 36 വീടുകളിലെ മനുഷ്യർ കഴിഞ്ഞ വർഷം ഇതേസമയം ഭൂദാനം എൽപി സ്കൂളിലെ ക്യാമ്പുകളിലായിരുന്നു. 15 ദിവസത്തോളമാണ് അന്നവരെല്ലാം ക്യാമ്പിൽ കഴിഞ്ഞത്. ഉരുൾപൊട്ടൽ മുന്നറിയിപ്പിനെ തുടർന്നാണ് അന്ന് ഈ വീടുകളിലുള്ളവരെല്ലാം തന്നെ ക്യാമ്പുകളിലേക്ക് നീങ്ങിയത്. എന്നാൽ മഹാപ്രളയത്തിൽ പോലും കുലുങ്ങാത്ത തങ്ങളുടെ ഭൂമിയിലുള്ള ആത്മവിസ്വാസമാണ് ഇത്തവണ അവരുടെയെല്ലാം ജീവനെടുത്തത്. കവളപ്പാറ ഉരുൾപൊട്ടലിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിജയൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത്തവണ ക്യാമ്പുകളിൽ പോവണമെന്ന നിർദേശം നൽകിയിരുന്നുവെങ്കിലും മഹാപ്രളയത്തിൽ അപകടമൊന്നുമുണ്ടായില്ലെന്ന ആത്മവിശ്വാസത്തിൽ പോകാൻ ഇവരെല്ലാം തന്നെ മടിക്കുകയായിരുന്നുവെന്നാണ് വിജയൻ പറയുന്നത്.

"ആളുകൾ ഒഴിഞ്ഞു പോവാത്തതിന് കാരണമുണ്ട്. അധികൃതരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലെ ഇതേസമയം വെള്ളത്തിന് മണമുണ്ടെന്ന മുന്നറിയിപ്പു നൽകി. എല്ലാവരോടും ഓടാനും പറഞ്ഞിരുന്നു. അന്ന് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. എന്നാൽ അപകടമൊന്നുമുണ്ടായില്ല." വിജയൻ പറയുന്നു. ഇതായിരിക്കാം വലിയ ദുരന്തങ്ങളൊന്നും ഉണ്ടാവില്ലെന്ന് ആളുകൾക്ക് ആത്മവിസ്വാസമുണ്ടാക്കിയതെന്നും വിജയൻ പറയുന്നു.

"കഴിഞ്ഞ വർഷം എൽപി സ്കൂളിൽ ക്യാമ്പുണ്ടായിരുന്നു. 15 ദിവസത്തോളം ആളുകളെയെല്ലാം സംരക്ഷിച്ചിരുന്നു. ഇപ്രാവശ്യം അങ്ങനെ മാറിയിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവായേനേ. ഒഴിപ്പിച്ച ആളുകളുള്ള അതേ മേഖലയിലാണ് രണ്ടാം വർഷം അപകടമുണ്ടായത്." വിജയൻ നിറകണ്ണുകളോടെ പറയുന്നു.

ഉരുൾപൊട്ടലിൽ കവളപ്പാറയിൽ 41 പേരെ കാണാതായതായാണ് റിപ്പോർട്ട്. 36 വീടുകളാണ് മണ്ണിനിടയിൽ ഉള്ളത്. കഴിഞ്ഞ ദിവസത്തെ തെരച്ചിലിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മോശം കാലാവസ്ഥയെത്തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം നിർത്തിവെക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടാകുന്നത്.പോത്തുകല്ലിനു സമീപമുള്ള വലിയ മല ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. നൂറേക്കറോളം സ്ഥലത്താണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. ഒരു ഭാഗത്ത് ഉരുൾപൊട്ടലും മറുഭാഗത്ത് നിന്ന് മണ്ണിടിച്ചലും ഉണ്ടായതോടെ ഇവിടത്തെ കുടുംബങ്ങൾ ദുരന്തത്തിൽ പൂർണ്ണമായും അകപ്പെടുകയായിരുന്നു. 


ഇരുനില വീടുകൾ മേൽക്കൂര പോലും കാണാത്ത വിധം പൂർണ്ണമായും മണ്ണിനടിയിലാണ്. പല സ്ഥലങ്ങളിലും മരത്തലപ്പുകൾ മാത്രമേ കാണുന്നുള്ളൂ. ഒരു കിലോമീറ്ററോളം പ്രദേശം പൂർണ്ണമായും മണ്ണിനടിയിലാണ്. മഴ പെയ്യാൻ തുടങ്ങിയത് മുതൽ വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും പൂർണ്ണമായും ഇല്ലാതായി. പ്രദേശത്തേക്കുള്ള വഴിയും മണ്ണിടിഞ്ഞും മരം വീണും തടസപ്പെട്ട നിലയിലാണ്. 


കുലംകുത്തിയൊഴുകുന്ന പുഴക്ക് കുറുകെ ഗര്‍ഭിണിയും കൈക്കുഞ്ഞും: അട്ടപ്പാടിയിൽ അതിസാഹസിക മിഷൻ

അട്ടപ്പാടി: ഭവാനിപ്പുഴയിൽ വെള്ളമുയര്‍ന്ന് ഒറ്റപ്പെട്ടുപോയ ഊരിൽ നിന്ന് എട്ട് മാസം ഗര്‍ഭിണിയേയും കൈക്കു‍ഞ്ഞിനെയും  രക്ഷപ്പെടുത്തി.  ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം. കുലംകുത്തിയൊഴുകുന്ന പുഴക്ക് കുറുകെ വടം കെട്ടി അതിൽ അച്ഛന്‍റെ മടിയിൽ ഇരുത്തിയാണ് ഒന്നര വയസ്സുള്ള കുട്ടിയേയും പുറത്തെത്തിച്ചത്. ശ്വാസമടക്കിപ്പിടിച്ചാണ് പുഴക്ക് അക്കരെ ഇക്കരെ ഉള്ളവര്‍ കാഴ്ച കണ്ടു നിന്നത്. 

തുടര്‍ന്നായിരുന്നു എട്ട് മാസം ഗര്‍ഭിണിയായ യുവതിയെയും ഇത്തരത്തിൽ പുഴ കടത്തിയത്. പുഴയിൽ വെള്ളം കയറുന്നതിനാൽ ഒഴിഞ്ഞുപോകണമെന്ന നിര്‍ദ്ദേശം ഇവര്‍ ആദ്യം അനുസരിച്ചിരുന്നില്ല. ഭവാനിപ്പുഴയുടെ തീരത്താണ് ഇവരുടെ വീട്. പുഴക്കിരുവശവുമുള്ള രണ്ട് മരങ്ങളിൽ റോപ്പ് വലിച്ചുകെട്ടിയായിരുന്നു മിഷൻ. 


ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം അട്ടപ്പാടി മിഷനിൽ പങ്കെടുത്തു . പുഴക്ക് ഇക്കരെ എത്തിച്ച ഗര്‍ഭിണിയായ യുവതിയെയും കൈക്കു‍ഞ്ഞിനെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ ഇത്തരത്തിൽ ഒട്ടേറെ ആളുകൾ അകപ്പെട്ട് പോയിട്ടുണ്ടെന്നാണ് വിവരം. 





മന്ത്രി എകെ ബാലനും പാലക്കാട് എംപി വികെ ശ്രീകണ്ഠനും അടക്കമുള്ള ജനപ്രതിനിധികളും അട്ടപ്പാടി മേഖലയിലേക്ക് എടത്തുന്നുണ്ട്. അട്ടപ്പാടിയിലെ ഊരുകളിൽ കുടുങ്ങിയവർക്ക് അവശ്യസാധനങ്ങൾ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഊരുകളുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ തകർന്നതിനാൽ കയറ് കെട്ടിയാണ് സാധനങ്ങൾ എത്തിക്കുന്നത്. ഒറ്റപ്പെട്ടെങ്കിലും ആളുകൾ സുരക്ഷിതരെന്ന് അഗളി സർക്കിൾ ഇൻസ്പെക്ടർ ഹിദായത്തുള്ള പറഞ്ഞു.

സംസ്ഥാനത്തെ മഴക്കെടുതി അവസാനിക്കുന്നില്ല

മലപ്പുറം   നിലമ്പൂർ കവളപ്പാറയിൽ രക്ഷാദൗത്ത്യത്തിനിടെ  ഉരുൾപൊട്ടിയത് ആശങ്കപരത്തി. രക്ഷാപ്രവർത്തകർ സുരക്ഷിതരാണെന്ന്  SP അറിയിച്ചു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണ്. 


സൈന്യം NDRF സംഘത്തിന് അവിടേയ്ക്ക് എത്തിപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ് . നിലമ്പൂർ ഒറ്റപ്പെട്ട അവസ്ഥയിലാണ് എന്ന് അവിടുന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെയും 46 പേരെ കാണാനില്ല എന്നാണ് വാർത്ത. 

മലപ്പുറം കോട്ടക്കുന്ന് ഇന്നലെ മണ്ണിനടിയിൽ പെട്ട മൂന്നുപേരെ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രതികൂല കാലാവസ്ഥ കാരണം വീണ്ടും മണ്ണിൽ സാധ്യതയുള്ളതിനാൽ താൽക്കാലികമായി രക്ഷാപ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ് . 

അതുപോലെതന്നെ പാലക്കാട് ജില്ലയിൽ പല സ്ഥലങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ് പലയിടങ്ങളിൽ നിന്നും അതി സാഹസികമായി ഗര്‍ഭിണികളേയും,കുട്ടികളെയും  രക്ഷപ്പെടുത്തുന്ന കാഴ്ചകൾ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. 

പാലക്കാട് അതിശക്തമായ കാലവര്‍ഷക്കെടുതിയാണ് അനുഭവപ്പെടുന്നത്.  ഏക്കർ കണക്കിന് കൃഷിയിടങ്ങൾ ഒലിച്ചുപോയതായും ആളപായം ഇല്ല എന്നും റിപ്പോര്‍ട്ട്.
വയനാട് പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.സെെന്യവും ഫയര്‍ഫോയ്സും രക്ഷാപ്രവര്‍ത്തനം തുടരുന്നു.


പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു.ഇന്ന് ഒരു മൃതദേഹം കിട്ടിയതൊഴിച്ചാല്‍ കാണാതായവരെകുറിച്ച് യാതൊരു വിവരവും ഇല്ല. ആശങ്കയിലാക്കി മഴ തുടരുയാണ്.അതിനിടെ വയനാട് അട്ടമലയില്‍ ആദിവാസിമേഖലയില്‍ ഉരുള്‍ പൊട്ടി നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു.

മലബാര്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.കോഴിക്കോടും മലപ്പുറം ,കണ്ണൂര്‍,കാസര്‍ഗോഡ്  എന്നിവിടങ്ങളിലെ പലഭാഗങ്ങളും വെള്ളത്തിലാണ്.ഗതാഗതം പലയിടത്തും താറുമാറായികിടക്കുന്നു.ട്രയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുന്നു.



Previous Post Next Post
3/TECH/col-right