Trending

സോഷ്യല്‍ മീഡിയയില്‍ രക്ഷാപ്രവര്‍ത്തന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധക്ക്

കഴിഞ്ഞ വർഷത്തെ പ്രളയകാലം ഓർമ്മപ്പെടുത്താനെന്ന പോലെ വീണ്ടുമൊരു പെരുമഴക്കാലം.കഴിഞ്ഞ വർഷത്തെതിലും കൂടിയ ഉയരത്തിലാണ് നിലവിൽ ജല നിരപ്പുയർന്നത്.

 എന്നാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടലുകൾ, മലവെള്ളം മുതലായ പ്രകൃതി ദുരന്തങ്ങൾക്കാവശ്യമായ മുൻ കരുതലുകളെടുക്കാം. 



1. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. കണ്‍ഫേം ചെയ്തിട്ട് മാത്രം വിവരങ്ങള്‍ പങ്കുവെക്കുക. വിളിച്ച് വെരിഫൈ ചെയ്ത വിവരങ്ങള്‍ 'verified' എന്ന് വ്യക്തമാക്കി തീയതിയും സമയവും വ്യക്തമാക്കി മാത്രം ഷെയര്‍ ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യുക.സഹായം ആവശ്യമെങ്കിൽ അതിനായി ചെയ്യുന്ന കോൾ/മെസേജ്‌ - തിയ്യതി, സ്‌ഥലം, സമയം, ഫോൺ നമ്പർ എന്നിവ വെച്ച്‌ മാത്രമയക്കുക. ആ മെസേജിലെ നമ്പറിലേക്ക്‌ എന്തെങ്കിലും സഹായം ചെയ്യാനാകുന്നവർ മാത്രം വിളിക്കുക.

2. കഴിഞ്ഞ പ്രളയകാലത്തെ / മറ്റു സംസ്ഥാനങ്ങളിലെ ഫോട്ടോകള്‍ ഇപ്പോഴത്തേതെന്ന നിലയില്‍ ഷെയര്‍ ചെയ്ത് വരാന്‍ സാധ്യതയുള്ളതുകൊണ്ട് അന്വേഷിച് ഉറപ്പ് വരുത്തുക . 

3. തെറ്റായ ഒരു വിവരം ജനങ്ങളുടെ ജീവനെ പ്രതികൂലമായി ബാധിക്കും. സൂക്ഷിക്കുക.

4. വൈദഗ്ദ്ധ്യമുള്ളവര്‍ മാത്രം അപകടമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ പാടുള്ളു. അല്ലാത്തത് കൂടുതല്‍ അപകടം വരുത്തിവെക്കുന്നതിന് തുല്യമാകും.കാഴ്ചക്കാരായി നില്ക്കാൻ ദയവായി ആരും പോകരുത് .നിങ്ങൾ പോകുന്ന വാഹനങ്ങൾ വരെ രക്ഷാ പ്രവർത്തനത്തിന് ബുദ്ധിമുട്ടാകും എന്നോർക്കുക.

5. ജാഗ്രതപാലിക്കുക. സര്‍ക്കാര്‍/അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക.വീട്ടിൽ നിന്ന്‌ മാറാൻ രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടാൽ മാറുക തന്നെ വേണം.

6. വീട്ടിൽ  ഇന്ന് സുരക്ഷിതരായവരും അല്ലാത്തവരും എമർജൻസി കിറ്റ് മരുന്നുകൾ, അവശ്യരേഖകൾ, ടോർച്ച്, അൽപ്പം ഭക്ഷണം, ORS, ചെറിയ കത്തി, കുടിവെള്ളം, നാപ്കിൻ, തോർത്ത്, അൽപ്പം പണം കയ്യിൽ കരുതുക. ആവശ്യം വരും.

7. പവർബാങ്കുകൾ ചാർജ്‌ ചെയ്‌ത്‌ സൂക്ഷിക്കുക. മൊബൈൽ ഫോണുകൾ പവർസേവിങ്ങ്‌ മോഡിലിട്ട്‌ അത്യാവശ്യങ്ങൾക്ക്‌ മാത്രമുപയോഗിക്കുക.ഫോണിൽ ബാറ്ററിചാർജ് നിലനിർത്തുക. Net അടക്കം ദുരുപയോഗം പരമാവധി ഒഴിവാക്കുക. നമ്മുടെ അനാവശ്യമായ ഓരോ കോളും ടവറിൽ ലോഡ് കൂട്ടി, അത് സഹായം എത്തിക്കൽ വൈകിക്കും.

 
8 .കേരളം അടുത്ത ദുരന്തമുഖത്താണ്. അത്യാവശ്യം അല്ലാത്ത എല്ലാ യാത്രകളും പരിപാടികളും മാറ്റി വയ്ക്കുക. 3 ദിവസത്തേക്ക് സുരക്ഷിതമായി ഇരിക്കുക. മഴ നാളെയും ഇതേപടി തുടർന്നേക്കും. 

9. റെഡ് അലർട്ട് ഉള്ള ജില്ലകളിൽ പലപ്രദേശങ്ങളിലും സഹായം അഭ്യർഥിച്ചുള്ള വിളികൾ കഴിവതും 1077 ലേക്ക് കേന്ദ്രീകരിക്കുക. അത് കണ്ട്രോൾ റൂമാണ്. അവിടെ നിന്നും ഫയർ, പോലീസ്, ആരോഗ്യം എല്ലാ വകുപ്പുകളെയും അറിയിക്കാൻ സംവിധാനമുണ്ട്. നന്നായി നടക്കുന്നുണ്ട്.

10. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ, ദുർബ്ബലമോ പഴക്കമുള്ളതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ അത്യാവശ്യം സാധനങ്ങളുമായി എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ശ്രമിക്കണം. ആവശ്യമെങ്കിൽ സഹായം തേടണം.

11. ക്യാമ്പുകളിൽ രോഗികളെയും കുട്ടികളെയും പ്രായമായവരെയും തണുപ്പ് തട്ടാതിരിക്കുന്ന സ്ഥലങ്ങളിൽ കിടത്തുക.


12. സ്ഥിരീകരിക്കാത്ത ഒരു വാർത്തയും ഫോർവേഡ് ചെയ്യരുത്, ദയവായി അനാവശ്യമായ ആശങ്ക പടർത്തരുത്. നിങ്ങൾ കുറെ ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്തത് കൊണ്ട് ആർക്കും ഒരു സഹായവും എത്തില്ല. വിളിച്ച് സത്യമെന്നു ഉറപ്പാക്കിയ ആവശ്യങ്ങൾ 1077 ൽ വിളിച്ചു പറയുക.



എമെർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ

– ടോർച്ച്
– റേഡിയോ
– 500 ml വെള്ളം
– ORS പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കിൽ ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിന് ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
– അത്യാവശ്യം കുറച്ച് പണം, ATM

പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.

എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

അലേർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ

– ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക

– മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ നിർത്തരുത്

– മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക

– സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്

– ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്

– പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക

– പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

– ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക

– ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില് ശ്രദ്ധിക്കുക

1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz

2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz

3. Thrissur തൃശൂർ MW (AM Channel): 630 kHz

4. Calicut കോഴിക്കോട് MW (AM Channel): 684 kHz



HCF Disaster Management TEAM - KERALA, POONOOR


തത്സമയ വിവരങ്ങൾ ലഭിക്കാൻ , Please like&follow.:

https://www.facebook.com/hcfdmteam/
Previous Post Next Post
3/TECH/col-right