Trending

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴ തുടരുന്നതിനാലും റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും കോഴിക്കോട്, മലപ്പുറം, കണ്ണൂർ,         ആലപ്പുഴ, കോട്ടയം, ഇടുക്കി,  എറണാംകുളം,  തൃശ്ശൂര്‍,  പത്തനംതിട്ട, പാലക്കാട്, വയനാട്, കാസറഗോഡ് ജില്ലകളിലെ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  നാളെ (09/08/2019 വെള്ളി) അതാതു ജില്ലാ കളക്ടർമാർ  അവധി പ്രഖ്യാപിച്ചു.



കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും, പ്രൊഫഷണല്‍ കോളേജുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമാണ്. 

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജയില്‍ വകുപ്പിലെ വെൽഫെയർ ഓഫീസർ ഗ്രേഡ് 2 പരീക്ഷ പിഎസ്‍സി മാറ്റി വച്ചിട്ടുണ്ട്. നാളെ നടത്താനിരുന്ന പരീക്ഷ ഈ മാസം 30-ലേക്കാണ് മാറ്റിയത്. ഇതോടൊപ്പം കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വ്വകലാശാലകളും ആരോഗ്യ സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍,തൃശ്ശൂര്‍,പാലക്കാട്,എറണാകുളം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ബാധകമാണ്.

അതേസമയം ഈ സീസണിലെ ഏറ്റവും ശക്തമായ മഴ ഇന്ന് രാത്രി പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വയനാട്ടില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് ഇതുവരെ 200 മില്ലിമീറ്ററിന് മുകളില്‍ വയനാട്ടില്‍ പെയ്തു എന്നാണ് കണക്ക്. കഴിഞ്ഞ അ‍ഞ്ച് ദിവസമായി ജില്ലയില്‍ നല്ല മഴ ലഭിക്കുന്നുണ്ട്.

ഇതിനിടെയാണ് ശക്തമായ മഴ ഇനിയും വരാനിരിക്കുന്ന എന്ന മുന്നറിയിപ്പ് എത്തുന്നത്. ഇതേതുടര്‍ന്ന് അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും അവസാനത്തെയാളേയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.
Previous Post Next Post
3/TECH/col-right