മരുതിലാവില്‍ഉരുള്‍പൊട്ടല്‍;തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്.* - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 8 August 2019

മരുതിലാവില്‍ഉരുള്‍പൊട്ടല്‍;തഹസില്‍ദാറും സംഘവും രക്ഷപ്പെട്ടത് തലനാരിഴക്ക്.*

ചിപ്പിലിച്ചോടിനടുത്ത് മരുതിലാവിലെ ഉരുള്‍പൊട്ടലില്‍ നിന്ന് തഹസില്‍ദാറും സംഘവും, ഫയര്‍ ഫോഴ്‌സും, സന്നദ്ധപ്രവര്‍ത്തകരും രക്ഷപ്പെട്ടത് തലനാരിഴക്ക്.വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം. മഴ കനത്തതോടെ മരുതിലാവ് ഭാഗത്തുള്ള 5 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനായി എത്തിയതായിരുന്നു താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം. ഒപ്പം വെള്ളിമാടുകുന്നില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പൂനൂര്‍ ഹെല്‍ത്ത് കെയർ ഫൌണ്ടേഷൻ ഡിസാസ്റ്റർ മാനേജ്മന്റ് ടീം സന്നദ്ധ പ്രവര്‍ത്തകരുമുണ്ടായിരുന്നു.


ഇവിടെയുള്ള കുടുംബങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ ഉരുള്‍പൊട്ടലുണ്ടായത്.  ചളിയും കല്ലുകളും മരങ്ങളും ഇരച്ചെത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തനെത്തിയ സംഘം ഓടിമാറിയതു കൊണ്ടാണ് അപകടമൊഴിവായത്.


മാറ്റാന്‍ ശ്രമിച്ച കുടുംബങ്ങള്‍ സുരക്ഷിതരായി അവരുടെ വീടുകളില്‍ തന്നെയാണുള്ളത്. തഹസില്‍ദാറെ കൂടാതെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വി ശ്രീധരന്‍, വി.എഫ്.എ ശിഹാബ്, ഡ്രൈവര്‍  അബ്ദുള്‍ റഷീദ് എന്നിവരായിരുന്നു റവന്യൂ സംഘത്തിലുണ്ടായിരുന്നത്.

No comments:

Post a Comment

Post Bottom Ad

Nature