താമരശ്ശേരി: ഇന്നലെ വൈകുന്നേരം 6 മണിക്ക് ആഞ്ഞു വീശിയ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം.സംസ്ഥാന പാതകളില്‍ മരം കൂട്ടത്തോടെ പതിച്ച് ഗതാഗതം തടസ്സപ്പെട്ടു.  എളോത്ത് കണ്ടി, ചുണ്ടക്കുന്ന്, മിച്ചഭൂമി ഭാഗങ്ങളിൽ മരങ്ങൾ വീണ്  മുപ്പതോളം വീടുകൾ ഭാഗികമായി തകർന്നു.


ഇലക്ട്രിക് പോസ്റ്റുകൾ വ്യാപകമായി ഒടിഞ്ഞു വീണു, മുപ്പതിലധികം വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി, താമരശ്ശേരി മിനി ബൈപ്പാസിലും, ചീനിമുക്ക് - കോളിക്കൽ റോഡിലും മരങ്ങൾ വീണു.ഇവിടെ 15 ഓളം ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു.നാശനഷ്ടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചു വരുന്നേയുള്ളൂ.
 


പുതുപ്പാടി ,ഓമശ്ശേരി ,കട്ടിപ്പാറ മേഘലയിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പലപ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വ്യാപകമായി കൃഷി നാശം സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. രാത്രി ഏറെ വെെകിയും ഫയര്‍ഫോഴ്സും നാട്ടുകാരും ,സന്നദ്ധ സംഘടനകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ശക്തമായ കാറ്റ് ; മരം വീണു വീട് തകർന്നു

അടിവാരം:ഇന്നലെ  വൈകുന്നേരം ശക്തമായ കാറ്റടിച്ചു വീടിന്റെ മുകളിൽ മരം വീണു. കോടഞ്ചേരി പഞ്ചായത്തിലെ കുന്തളം തേര് മലയിൽപറമ്പിൽ സഫിയയുടെ വീടിന്റെ മുകളിലാണ് മരം വീണത്. വീടിന്റെ മേൽകുര പൂർ ണ്ണമായും തകർന്നിട്ടുണ്ട് .കനത്ത മഴയും ,കാറ്റും കാരണം മലയോര മേഘ ലയിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് .ശക്തമായ കാറ്റിൻ പൂനൂരിൽ വൻ നാശനഷ്ടം

പൂനൂർ: പൂനൂരിലും പരിസര പ്രദേശങ്ങളിലും വീശിയടിച്ച ശക്തമായ കാറ്റിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചു. മർകസ് ഗാർഡൻ , കോളിക്കൽ , പൂനൂർ , വെടിയൊഴിഞ്ഞ തോട്ടം , എന്നീ സ്ഥലങ്ങളിൽ നിരവധി വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വീടുകൾ ഭാഗികമായി തകർന്നു .ഈ പ്രദേശത്തെ മൂന്നോളം ട്രാൻസ്ഫോർമറുകൾ തകർന്നതിനാൽ വൈദ്യുതിയും നിലച്ചിരിക്കുകയാണ് .  


പൂനൂരിലെ ഹോട്ടലിന് മുകളിലേക്ക് തേക്ക് മരം വീണ് ഹോട്ടൽ പൂർണ്ണമായും തകർന്നു . അപ്രതീക്ഷിതമായി അടിച്ച കാറ്റ് വൻ നാശനഷ്ടങ്ങളാണ് പൂനൂർ മേഖലയിൽ വരുത്തിയത് .

പടനിലത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു.

കൊടുവളളി: കോഴിക്കോട്-മൈസൂർ  ദേശീയപാതയിൽ പടനിലം അങ്ങാടിക്ക് സമീപം റോഡിലേക്ക് മരം വീണു ഗതാഗത തടസം നേരിട്ടു.വാഹനങ്ങൾ ആരാമ്പ്രം വഴി തിരിച്ചു വിട്ടു.ഫയർഫോയ്സും, സന്നദ്ധ സേവകരും നാട്ടുകാരും, പോലീസും, സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മരം നീക്കിഗതാഗതം പുനഃസ്ഥാപിച്ചു.