എളേറ്റിൽ:കാർഷിക പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുഞ്ഞിക്കൈകൾ കൃഷിയിടത്തിലേക്ക് എന്ന സന്ദേശത്തിൽ മർകസ് വാലി ഇംഗ്ലീഷ് സ്കൂളിൽ വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
പ്രിൻസിപ്പൽ ടി ഡി മൊയ്തീൻ മാസ്റ്റർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രത്യേക അസംബ്ലി ചേർന്ന് കൃഷിയുടെ പ്രാധാന്യവും മറ്റു കാര്യങ്ങളും വിശദീകരിച്ചു.
വീട്ടുവളപ്പിൽ അടുക്കളത്തോട്ടം നിർമ്മിച്ചു വിഷ രഹിതവും ആരോഗ്യകരമായ പച്ചക്കറി വിളവെടുക്കാൻ വിദ്യാർത്ഥികൾക്ക് പ്രേരണ നല്കി.

ആവശ്യമായ വിത്തുകൾ ലഭ്യമാക്കിയത് എളേറ്റിൽ കൃഷിഭവൻ മുഖേനയാണ്. അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പ്രസംഗിച്ചു.

Tags:
EDUCATION