നരിക്കുനി: ആശ യൂനാനി ക്ളിനിക്ക് പ്രശസത ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നമ്പറംബിൽ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിദ്ധ്യമായ സുശാന്ത് നിലംബൂരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതനായിരുന്നു.


ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്  'ഗുരുതര രോഗങ്ങൾ, സമൂഹത്തിൻ്റെ പങ്ക്' എന്ന വിഷയത്തിൽ  സെമിനാറും സംവാദവും നടന്നു. ഡോ: ഷാഹുൽ ഹമീദ്, ഡോ: മുഹമ്മദ് ശരീഫ്, ഡോ: ഒ.കെ.എം അബ്ദുറഹ്മാൻ, ഡോ: യു.മുജീബ്, ഡോ: ജലീല, എ പി നസ്തർ എന്നിവർ പങ്കെടുത്തു.


ഉദ്ഘാടനത്തോടനുബന്ധിച്ച്  9020663366 നമ്പറിൽ ബുക്ക് ചെയ്ത് വരുന്ന രോഗികൾക്ക് ആഗസ്ത് 8,9,10 തീയതികളിൽ സൗജന്യ പരിശോധന ലഭ്യമാക്കുമെന്ന് ആശ ക്ളിനിക്ക് മാനേജ്മെൻ്റ് വാർത്താ കുറിപ്പിൽ അറിയിച്ചു.

ഇംതിബിഷ് ഹെൽത്ത് കെയറിനു കീഴിൽ പ്രവർത്തിക്കുന്ന ആശ ക്ളിനിക്കുകൾക്ക് കേരളത്തിനകത്തും പുറത്തും നിരവധി ശാഖകളുണ്ട്.