എളേറ്റിൽ:എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിലെ എസ് പി സി കേഡറ്റുകളുടെ പദ്ധതിയായ 'ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി'  ക്ക്   തുടക്കമായി. 


വിദ്യാർത്ഥികളിൽ കൃഷിയോടും പച്ചക്കറി വളർത്തലിനോടും ആഭിമുഖ്യം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രസ്തുത സംരംഭം നടപ്പിലാക്കുന്നത്. 


ഡെപ്യുട്ടി എച്ച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷനായ പരിപാടിയിൽ കിഴക്കോത്ത് കൃഷി ഓഫിസർ എ കെ നസീർ ഉദ്‌ഘാടനം ചെയ്തു. 

എം സി മുഹമ്മദ് മാസ്റ്റർ, യു കെ റഫീഖ്, പി ഷഫീഖ്, കെ കെ റഫീഖ് എന്നിവർ സംസാരിച്ചു