കനത്ത മഴ തുടരുന്നു;കണ്ണൂരും,കോഴിക്കോടും, മലപ്പുറത്തും ഉരുള്‍പൊട്ടല്‍ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 8 August 2019

കനത്ത മഴ തുടരുന്നു;കണ്ണൂരും,കോഴിക്കോടും, മലപ്പുറത്തും ഉരുള്‍പൊട്ടല്‍
കനത്ത മഴ തുടരുന്നു; അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു, കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

കേരളത്തില്‍ ശക്തമായ മഴ തുടരുന്നു. അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി.ആളപായമില്ല.പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. ഭവാനിപ്പുഴ നിറഞ്ഞു കവിഞ്ഞു.മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു


താമരശ്ശേരി ചുരത്തിലും മാവൂരിലും മരം വീണ് ഗതാഗത തടസമുണ്ടായി. വയനാട് ജില്ലയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

മലപ്പുറത്തും കണ്ണൂരും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഇടുക്കി മൂലമറ്റത്ത് ശക്തമായ കാറ്റില്‍ മരങ്ങള്‍‍ വ്യാപകമായി കടപുഴകി വീണു. ചുരുളിയില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം ഗാന്ധിനഗർ റോഡിൽ ഓട്ടോക്ക് മുകളിൽ മരം ഒടിഞ്ഞ് വീണു. ആർക്കും പരിക്കില്ല.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാലാണ് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് അതി തീവ്രമഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
നിര്‍ത്താതെ പെയ്യുന്ന മഴയെത്തുടര്‍ന്ന് വിവിധയിടങ്ങളില്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. ഇരുവഴഞ്ഞിപ്പുഴ, ചാലിപ്പുഴ, ചാലിയാര്‍ എന്നിവ പലയിടത്തും കര കവിഞ്ഞു. ഉരുള്‍പൊട്ടല്‍ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 

മലയോര മേഖലയിലേക്കുള്ള യാത്ര അത്യാവശ്യമല്ലെങ്കില്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റില്‍ താമരശ്ശേരി മേഖലയില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി. മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി പുതുപ്പാടി ഭാഗത്ത് മുപ്പത് വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ മുന്‍കരുതല്‍ ശക്തമാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

കൊട്ടിയൂര്‍ (കണ്ണൂര്‍): കൊട്ടിയൂര്‍ ചാപ്പമല കരി
മ്പുംകണ്ടം ഭാഗത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന് ന് ഒറ്റപ്പെട്ടുപോയ പിഞ്ചു കുഞ്ഞുങ്ങളും കിടപ്പു രോഗികളും ഉള്‍പ്പെടെയുള്ളവരെ ശക്തമായ മല വെള്ളപാച്ചിലിനിടയിലും പേരാവൂര്‍ ഫയര്‍ഫോ ഴ്‌സ് എത്തി അതി സാഹസികമായി രക്ഷിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുത്തിയൊലിക്കുന്ന പുഴയിലൂടെ വടം ഉപയോഗിച്ചാണ് ആളുകളെ മറുകരയില്‍ എത്തിച്ചത്.

രക്ഷാ പ്രവര്‍ത്തനത്തിനിടയിലും മണ്ണിടിച്ചല്‍ ഉണ്ടായത് ഭീതി പരത്തി. തുടര്‍ന്ന് മലവെള്ളപാ ച്ചില്‍ ദിശമാറി ഒഴുകാന്‍ തുടങ്ങി. കേളകം പൊ ലിസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായഹസ്തവുമായെത്തി. സ്റ്റേഷന്‍ ഓഫീസ ര്‍ ടി.വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ഇ. സുധീര്‍, വി.വി ഫ്രാന്‍സിസ്, വി.കെ ജോണ്‍സ ണ്‍, നിരൂപ് കെ.പി, കെ. ഷിജു രാജന്‍, ബിജേഷ് കുമാര്‍ അനുരൂപ് കെ., ജിതിന്‍ ശശീന്ദ്രന്‍, ആഷിക് എ.പി, ബെന്നി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് ആറുമാസം പ്രായമായ കുഞ്ഞിനെ അടക്കം ഇരുപതോളം ആളുകളെ രക്ഷിച്ചത്.

ഈ മേഖലയില്‍ അടക്കം ഉരുള്‍പൊട്ടല്‍, മഴ ക്കാല കെടുതി ബാധിച്ച പ്രദേശങ്ങളിലെല്ലാം ഫയര്‍ഫോഴ്‌സ് സംഘം സജീവമായി രക്ഷാപ്രവ ര്‍ത്തന രംഗത്തുണ്ട്.

 

തീവണ്ടി ഗതാഗതം താളം തെറ്റി

സംസ്ഥാനത്തുണ്ടായ കനത്ത മഴയിൽ മരം വീണ് ട്രെയിൻ ഗതാഗതം താറുമാറായി. മിക്ക ട്രെയിനുകളും വൈകി ഓടുന്നു. മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദ് ചെയ്തു.
കനത്ത മഴയിലും കാറ്റിലും മൂന്നിടത്താണ് മരം വീണ് തീവണ്ടിയാത്ര തടസപ്പെട്ടത്. ആലപ്പുഴക്കും എറണാകുളത്തിനിടയിൽ രണ്ടിടത്ത് മരം ട്രാക്കിലേക്ക് വീണു. 5 മണിക്കൂറിന് ശേഷമാണ് ട്രെയിൻ ഗതാഗതം പുന:സ്ഥാപിച്ചത്. മലബാർ, മംഗലാപുരം എക്സ്പ്രസ്സുകൾ വൈകിയോടി. തിരുവനന്തപുരം ചിറയൻകീഴിൽ മാവേലി എക്സ്പ്രസിന് മുകളിൽ മരം വീണ് ലോക്കോ ഗ്ലാസ് തകർന്നു.

 മരത്തിന്റ ശിഖരം OHE ലൈനിൽ തട്ടി എന്‍ജിനിലേക്കുള്ള വൈദ്യുതി നിലച്ചു. തിരുവനന്തപുരം ,കൊല്ലം ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം താറുമാറായി. അമൃത, കൊച്ചുവേളി എക്സ്പ്രസ്സുകൾ 3 മണിക്കൂർ വൈകിയോടി.

മുംബൈയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. മുംബൈ - കന്യാകുമാരി ജയന്തി ജനതാ, പൂനേ- എറണാകുളം ,മുംബൈ- നാഗർകോവിൽ, ലോകമാന്യതിലക് - തിരുവനന്തപുരം എക്സ്പ്രസുകൾ റദ്ദാക്കി. നാളെ പുറപ്പെടേണ്ട എറണാകുളം പൂനേ എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. കന്യാകുമാരി - നിസാമുദ്ദീൻ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. എറണാകുളം-ഓഖ എക്സ്പ്രസ് പത്ത് മണിക്കൂർ വൈകി.

No comments:

Post a Comment

Post Bottom Ad

Nature