മടവൂർ :മടവൂർ എ യു .പി സ്കൂളിലെ സ്കൗട്ട് ട്രൂപ്പിന്റെ നേതൃത്വത്തിൽ ചിത്രരചന മത്സരം നടന്നു. കൊടുവള്ളി സബ്ബ് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിച്ചത്.


യുദ്ധത്തിന്റെ ഭീകരതയും കെടുതികൾക്കും ശേഷം സമത്വസുന്ദരപൂർണമായ ഒരു ലോകം കെട്ടിപടുക്കുന്നതിന്റെ ആവശ്യകതയും, ഇനിയൊരു യുദ്ധം വേണ്ട എന്ന ആശയവും കുട്ടികളിലെത്തിക്കുന്നതിനും വേണ്ടി യാന്ന് പരിപാടി നടത്തുന്നത്. 


'സമാധാനപൂർണമായ ലോകം എന്റെ ഭാവനയിൽ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ്ചിത്രരചന മത്സരം നടത്തിയത്. വി. ഷക്കീല ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ  പ്രധാനാധ്യാപകൻ എം.അബ്ദുൾ അസീസ്  ഉദ്ഘാടനം ചെയ്തു.

എൻ.ഖദീജ  എ പി വിജയകുമാർ ആശംസകൾ നേർന്നു. അശ്വിൻ സ്വാഗതവും ഷറിൻ നന്ദിയും പറഞ്ഞു