എളേറ്റിൽ: ജില്ലാ ടഗ് ഓഫ്  വാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആൺകുട്ടികൾക്ക് വേണ്ടിയുള്ള ജില്ലാ വടംവലി ചാമ്പ്യൻഷിപ്പ് ആഗസ്ത് 10 ന്  (ശനിയാഴ്ച) എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.


സീനിയർ (640 കിലോ), സീനിയർ മിക്സഡ് (560 കിലോ), ജൂനിയർ ബോയ്സ് (1-1-2001 ന് ശേഷം ജനിച്ചവർ - 540 കിലോ, 560 കിലോ), ജൂനിയർ മിക്സഡ് ( 520 കിലോ), സബ് ജൂ നിയർ ( 1-1 -2003 ന് ശേഷം ജനിച്ചവർ - 480 കിലോ, 500 കിലോ), മിനി ( 1-1-2005 ന് ശേഷം ജനിച്ചവർ - 440 കിലോ, 1-1-2007 ന് ശേഷം ജനിച്ചവർ - 380 കിലോ) എന്നീ വിഭാഗങ്ങളിലാണ് മൽസരങ്ങൾ നടക്കുക.

ടീമുകൾ എലിജിബിലിറ്റി സർട്ടിഫിക്കറ്റും രണ്ട് കോപ്പി ഫോട്ടോയും സഹിതം രാവിലെ 9 മണിക്ക് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9745458738 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ അസോസി യേഷൻ സെക്രട്ടറി എം.പി മുഹമ്മദ് ഇസ്ഹാഖ് അറിയിച്ചു.