എളേറ്റിൽ:എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടന്നു.ഇതിന്റെ ഭാഗമായി എട്ട് ജി ക്ലാസ്സിൽ വിഡിയോ പ്രദർശനവും ക്ലാസ്സുകളും സംഘടിപ്പിച്ചു.ശാസ്ത്രവും ചരിത്രവും ഒത്തിണങ്ങിയ വീഡിയോ സെഷൻ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.


ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ ചരിത്ര പശ്ചാത്തലവും അനന്തര ഫലവും, ആറ്റം ബോംബുകളും ശാസ്ത്രീയ വശങ്ങളും, എന്നീ വിഷയങ്ങളിൽ യഥാക്രമം പി പി മുഹമ്മദ് ഇസ്മായിൽ, ആമിന വി ഐ എന്നിവർ ക്ലാസ്സുകൾ എടുത്തു. 


ക്ലാസ്സ് ലീഡർ ശാമിൽ മുഹമ്മദ് സ്വാഗതവും റിയ ഫാത്തിമ നന്ദിയും പറഞ്ഞു.