പരപ്പൻപൊയിൽ:രാരോത്ത് ഗവ: ഹൈസ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. 


എസ്.കെ.എസ്.എസ്.എഫ് പരപ്പൻപൊയിൽ  ടൗൺ കമ്മിറ്റി സ്പോണ്സർ ചെയ്ത പത്രം പ്രസിഡണ്ട് മിസ്ബാഹ് അശ്അരി സ്കൂൾ ലീഡർ ഫാത്തിമ ഹനക്ക് പത്രം നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു.

ചടങ്ങ് ഹെഡ്മിസ്ട്രസ് കെ ഹേമലതയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് സലീം പരപ്പൻപൊയിൽ ഉദ്ഘാടനം ചെയ്തു. കെ അഹമ്മദ് ബഷീർ മാസ്റ്റർ,എ.സുപ്രഭ ട്ടീച്ചർ,മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു.

പി.കെ നിഷിത ടീച്ചർ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നൂറുദ്ധീൻ മാസ്റ്റർ നന്ദിയും പറഞ്ഞു