മടവൂർ:ചക്കാലക്കൽ ഹയർ സെകന്ററി സ്കൂൾ അറബിക് ക്ലബ് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു.വിവിധ ഭാഷകൾ വിദ്യാർത്ഥികൾക്ക് അറിവിന്റെ വാതായനങ്ങൾ തുറന്ന് വെക്കുന്നുവെന്നും,പരസ്പര സ്നേഹത്തിന്റെയും,കൊടുക്കൽ വാങ്ങലുകളുടേയും,ആഗോള കാഴ്ചപ്പാടിന്റേയും,ജീവിതോപാധികൾ കണ്ടെത്തുന്നതിന്റേയും പ്രധാനപ്പെട്ട ഒരു ഉപകരണമാണ് ഭാഷയെന്നും,അറബി ഭാഷ ഈ മേഖലയിൽ വലിയ സംഭാവനകളും സാധ്യതകളുമാണ് മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിപാടിയിൽ ടി പ്രകാശൻ മാസ്റ്റർ (സ്കൂൾ ഹെഡ്മാസ്റ്റർ),വി വിജയൻ മാസ്റ്റർ (ഡപ്യൂട്ടി എച്ച് എം), ടി പി അഷ്റഫ് മാസ്റ്റർ (സ്റ്റാഫ് സെക്രട്ടറി),പി മിനി ടീച്ചർ (ഇംഗ്ലീഷ് ഡിപ്പാർട്ട്മന്റ്),എം സി മുനീബ് മാസ്റ്റർ(ഉറുദു ഡിപ്പാർട്ട്മന്റ്), അഷ്റഫ് മാസ്റ്റർ (അറബിക് ഡിപ്പാർട്ട്മന്റ് +2), എൻ കെ അഷ്റഫ് മാസ്റ്റർ (അറബിക് ഡിപ്പാർട്ട്മന്റ്), ജി എസ് രോഹിത് മാസ്റ്റർ (സംസ്കൃതം ഡിപ്പാർട്ട്മന്റ് ), പി കെ അബ്ദുള്ള ഹുസൈൻ ( അറബിക് ഡിപ്പാർട്ട്മന്റ് ),മുജീബ് റഹ്മാൻ വി പി ( അറബിക് ഡിപ്പാർട്ട്മന്റ്) തുടങ്ങിയവർ സംസാരിച്ചു.


അലിഫ് ടാലന്റ് പരീക്ഷയിൽ ജില്ലാ,സ്റ്റേറ്റ് തലങ്ങളിൽ ജേതാക്കളായവർക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു.വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 

അറബിക് ഡിപ്പാർട്ട്മന്റ് ഹെഡ് എം കെ ഉമ്മർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് മിൻഹ മൻസൂർ സ്വാഗതവും, ക്ലബ് കൺവീനർ എൻ പി ഖലീൽ മാസ്റ്റർ നന്ദിയും പറഞ്ഞു.