എളേറ്റിൽ:എളേറ്റിൽ വട്ടോളിയിൽ പുതുതായി ആരംഭിച്ച എളേറ്റിൽ ഹോസ്പിറ്റൽ ആഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 11.30 ന് ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ഉദ്ഘാടനം നിർവ്വഹിച്ച് നാടിന് സമർപ്പിക്കുന്നു.എട്ട് മാസത്തെ വിജയകരമായ പരീക്ഷണ പ്രവർത്തനങ്ങളുടെ ആത്മവിശ്വാസത്തോടെയാണ്  ആശുപത്രിയുടെ ഔപചാരിക ഉദ്ഘാടന കർമ്മം നടക്കുന്നത്.


കൊടുവള്ളി നിയോജക മണ്ഡലം എം എൽ എ കാരാട്ട് റസാഖ് ചടങ്ങിന് അധ്യക്ഷത വഹിക്കും.


പ്രതിപക്ഷ ഉപ നേതാവ് എം കെ മുനീർ MLA അത്യാഹിത വിഭാഗം ഉദ്ഘാടനം നിർവ്വഹിക്കും.ലബോറട്ടറി ഉദ്ഘാടനം എംകെ രാഘവൻ എം പി നിർവ്വഹിക്കും.

പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ സൗജന്യ ഹെൽത്ത് കാർഡ് ഉദ്ഘാടനം അഡ്വ.പി ടി എ റഹീം എം എൽ എ യും, മുതിർന്ന പൗരന്മാർക്കുള്ള സൗജന്യ ഹെൽത്ത് കാർഡ് ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം എൽ എ യും നിർവ്വഹിക്കും.

ഗൈനക്കോളജി ബ്ലോക്ക്, ലേബർ റൂം ഓപറേഷൻ തിയ്യറ്റർ കോംപ്ലക്സ് എന്നിവയുടെ ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും റേഡിയോളജി വിഭാഗം ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും നിർവ്വഹിക്കും.


ഫാർമസി ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് നിർവ്വഹിക്കും.കേരള മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം പി അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നിർവ്വഹിക്കും.
 

മുൻ എംഎൽഎ മാരായ സി മോയിൻ കുട്ടി, വി എം ഉമ്മർ മാസ്റ്റർ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ സി ഹുസൈൻ മാസ്റ്റർ, സീതാറാം ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ചെയർമാൻ പി മുഹമ്മദ് യൂസുഫ് ,കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.സജീത്ത് കുമാർ എന്നിവർ പ്രത്യേക പ്രഭാഷണം നിർവ്വഹിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം എ ഗഫൂർ മാസ്റ്റർ, നജീബ് കാന്തപുരം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു പി നഫീസ, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജബ്ബാർ മാസ്റ്റർ ,വാർഡ് അംഗം ആശിഖ് റഹ്മാൻ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി എം എ റസാഖ് മാസ്റ്റർ, ജയചന്ദ്രൻ മാസ്റ്റർ, എൻ കെ സുരേഷ്, ഭരതൻ മാസ്റ്റർ, ഗിരീഷ് വലിയപറമ്പ് ,പോക്കർ മാസ്റ്റർ, പി ടി അഹമ്മദ് എന്നിവരും, താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ വി രവീന്ദ്രൻ ,കാരക്കാട്ട് ബാവ തങ്ങൾ, വ്യാപാര വ്യവസായി പ്രതിനിധി അഷ്റഫ് മൂത്തേടത്ത് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിക്കും.


ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ എൻ കെ സലീം, സി ഇ ഒ അബദുൽ റഷീദ്, ഹോസ്പിറ്റൽ കോഡിനേറ്റർ ഷാനി കിഷോർ, പബ്ലിക് റിലേഷൻ ഓഫീസർ അർഷദ് ടി കെ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.