കൊടുവള്ളി: നരിക്കുനിയിലേക്കു സിഎം മഖാം വഴി വർഷങ്ങളോളമായി സർവ്വീസ് നടത്തിവന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനസ്ഥാപിക്കണമെന്നും, ആരാമ്പ്രം കച്ചേരിക്ക് എളേറ്റിൽ വട്ടോളി വഴിയുള്ള ബസിന്റെ ഏക ട്രിപ്പിൽ  നിന്നും കുടുതൽ ട്രിപ്പായി ഉയർത്തണമെന്നും എൽ.ഡി.എഫ് ആരാമ്പ്രം ടൗൺ കമ്മറ്റി യോഗംആവശ്യപ്പെട്ടു.
 
 
15 വർഷക്കാലം 17 ഓളം ട്രിപ്പുകൾ ഓടിയിരുന്ന സ്ഥാനത്ത് ആറ് മാസമായി ഒരു ട്രിപ്പ് പോലും അധികൃതർ സർവ്വീസ് അയക്കുന്നില്ല.

മടവൂർ, നരിക്കുനി, കാക്കൂർ, നന്മണ്ടചേളന്നൂർ, കിഴക്കോത്ത് ഗ്രാമ പഞ്ചായത്തുകളിലെ നൂറുകണക്കിന് വരുന്ന യാത്രക്കാർക്ക് 14 വർഷത്തോളം നരിക്കുനി സർവീസ് ഏറെ ഉപകാരപ്രദമായിരുന്നുവെന്നും
ഇപ്പോൾ കുന്ദമംഗലത്ത് ബസിറങ്ങി സമയ - സാമ്പത്തിക നഷ്ടങ്ങൾ സഹിച്ചാണ് സ്ത്രീകളും, കുട്ടികളും ,വൃദ്ധരും, ഉദ്യോഗസ്ഥരുമായ ധാരാളം യാത്രക്കാർ സിവിൽ സ്റ്റേഷൻ,വെള്ളിമാട്കുന്ന് ആശുപത്രി,ജെ.ഡിടി വിദ്യഭ്യാസ സ്ഥാപനങ്ങൾ, മലാപറമ്പ് ജല അതോറിറ്റി ഓഫീസ്, ഗവ: വനിതാ പോളിടെക്നിക്ക്,പ്രോവിഡൻസ് കോളേജ്, ഇഖ്റ ആശുപത്രി,എരഞ്ഞിപ്പാലം, നടക്കാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു വരുന്നതെന്ന കാര്യം യോഗമംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

താമരശ്ശേരി - കൊയിലാണ്ടി റൂട്ടിലെ പോലെ ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്ലിം തീർത്ഥാടന കേന്ദ്രമായ മടവൂർ സി എം മഖാം ഉൾപ്പെടുന്ന ജില്ലയിലെ
പ്രധാനപ്പെട്ടതും യാത്രാ തിരക്കേറിയതുമായ നരിക്കുനി റൂട്ടിൽ ചെയിൻ സർവീസ് ആരംഭിക്കാൻ കെ.എസ്ആർ.ടി തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
 
യോഗത്തിൽ എൻ. ഖാദർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അബു കുറ്റ്വോയത്തിൽ ഉൽഘാടനം ചെയ്തു . പുറ്റാൾമുഹമ്മദ്, സിദ്ധീഖ് എം.എ ,കെ ഭാസ്ക്കരൻ, ചന്ദ്രൻ .എം. എന്നിവർ പ്രസംഗിച്ചു. എ കെ ജാഫർ സ്വാഗതവും ,അസ്കർ പി നന്ദിയും പറഞ്ഞു.