ഏകരൂൽ:റോഡ് സുരക്ഷയുടെ ഭാഗമായി ഹെൽത്ത് കെയർ ഫൗണ്ടേഷൻ  ഡിസാസ്റ്റർ മാനേജ്മെന്റ് ടീം കേരള -പൂനൂർ , ആശ്വാസ് എകരൂൽ എന്നിവർ സംയുക്തമായി എകരൂൽ പനയം കണ്ടി ജങ്ഷനിൽ ഒരു റോഡ് സേഫ്റ്റി മിറർ (സുരക്ഷാ കണ്ണാടി ),ദിശാ സൂചക ബോർഡ് എന്നിവ സ്ഥാപിച്ചു.


പ്രമുഖ വ്യക്തികളുടെ  സാന്നിധ്യത്തിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഹു.ഇ.ടി.ബിനോയ് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഡോ: റഷീദ് ഏകരൂൽ അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സി.കെ.എ.ഷമീർ ബാവ ,ഉണ്ണികുളം പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ സഫിയ,നാസർ മാസ്റ്റർ,കെ.ടി. നാരായണൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു.


ശംസുദ്ധീൻ ഏകരൂൽ സ്വാഗതവും,ഫസൽ ഏകരൂൽ നന്ദിയും പറഞ്ഞു.