കോട്ടക്കൽ: കേരള സ്‌റ്റേറ്റ് പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാനത്തെ മികച്ച പി.ടി.എക്കുളള അവാർഡ് കോട്ടൂർ എ.കെ.എം.എച്ച്. എസ്. എസിന് ലഭിച്ചു. 


മികവാർന്ന പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളുടെ നന്മയും വിദ്യാഭ്യാസ പുരോഗതിയും വിദ്യാലയത്തിന്റെ അഭിവൃദ്ധിയും ലക്ഷ്യമാക്കി പ്രവർത്തിച്ച പി.ടി.എ.ക്ക് ലഭിച്ച അവാർഡ് തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് മുൻ നിയമസഭാസ്പീക്കർ തേറമ്പിൽ രാമകൃഷ്ണനിൽ നിന്നും കോട്ടൂർ എ.കെ.എം.ഹയർ സെക്കഡറി സ്കൂളിലെ പി.ടി.എ പ്രതിനിധികൾ, അധ്യാപകർ ഏറ്റുവാങ്ങി.

സ്കൂൾ പി.ടി.എ  പ്രസിഡന്റ് ജുനൈദ് പരവക്കൽ, പി.ടി.എ വൈസ് പ്രസിഡന്റ് ജയദേവൻ കോട്ടക്കൽ, എം.ടി.എ പ്രസിഡൻറ് സൈഫുന്നീസ, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രൻസിപ്പൽ അലി കടവണ്ടി, മറ്റു പി.ടി.എ ഭാരവാഹികളായ സി സുബൈർ, വി പി മൊയ്തുപ്പ ഹാജി, അലവി കുട്ടി പാപ്പായി, പി പി യൂസുഫ്, ഷാജഹാൻ, കെ കാദർ മാഷ് ,ഗിരിജ, ലൈല റഷീദ്' ,അധ്യാപകർ തൃശൂരിൽ വെച്ച് നടന്ന ചടങ്ങിൽ സംബന്ധിച്ചു.