എളേറ്റിൽ/:എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂൾ എസ് പി സി വാരാചരണവുമായി ബന്ധപ്പെട്ട് എളേറ്റിൽ വെറ്റിനറി ഹോസ്പിറ്റൽ പരിസരം ശുചീകരിച്ചു. 


വാർഡ് മെമ്പർ റജ്ന കുറു ക്കാം പൊയിൽ,  സി പി ഒ ഷബീർ ചുഴലിക്കര, സിവിൽ പോലീസ് ഓഫിസർ അജിത്, ഷഹർബാനു, വിദ്യാർത്ഥി പ്രതിനിധികൾ നഹ്‌ല മജീദ്, സിയ സാജിദ്, ജിൻഷാദ് എന്നിവരും വെറ്റിനറി ഹോസ്പിറ്റൽ ജീവനക്കാരും സന്നിഹിതരായി. 

എസ് പി സി വാരാചരണം ഉദ്‌ഘാടനവും പതാക ഉയർത്തലും വെള്ളിയാഴ്ച ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ നിർവഹിച്ചിരുന്നു.