കാരാട്ട് മുഹമ്മദ് മാസ്റ്റർ:സ്നേഹ കൈമാറ്റങ്ങളടെ ഉജജ്വല മാതൃക:=എം.പി.അബ്ദുസ്സമദ് സമദാനി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 4 August 2019

കാരാട്ട് മുഹമ്മദ് മാസ്റ്റർ:സ്നേഹ കൈമാറ്റങ്ങളടെ ഉജജ്വല മാതൃക:=എം.പി.അബ്ദുസ്സമദ് സമദാനി

എളേറ്റിൽ: പൊതുപ്രവർത്തകനും അധ്യാപകനും സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുൻ ഡയരക്ടറുമായിരുന്ന കാരാട്ട് മുഹമ്മദ് മാസ്റ്റർ സ്നേഹകൈമാറ്റങ്ങളുടെ ഉജജ്വല മാതൃകയായിരുന്നുവെന്ന് എം.പി. അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു.


വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം,പ്രവാസികളുടെ വഴികാട്ടി തുടങ്ങിയ മേഖലകളിൽ വ്യക്തിത്വം അടയാളപ്പെടത്തിയ പൊതു പ്രവർത്തകനായിരുന്നു കാരാട്ട് മുഹമ്മദ് മാസ്റ്ററൊന്ന് സമദാനി അനുസ്മരിച്ചു.എളേറ്റിൽ വാദിഹുസ്ന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ, 'കാരാട്ട് മുഹമ്മദ് മാസ്റ്റർ ഓർമ്മ പുസ്തകം' പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കിഴക്കൊത്ത് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ഡി.അബ്ദുറഹിമാൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. പരിപാടിയിൽ കാരാട്ട് റസാഖ് എം.എൽ.എ അദ്ധ്യക്ഷനായി. ഫൈസൽ എളേറ്റിൽ പുസ്തകം പരിചയപ്പെടത്തി. സമദാനിക്കുള്ള പ്രത്യേക ഉപഹാരം എം.എ.റസാഖ് മാസ്റ്റർ സമ്മാനിച്ചു.

ഡോ: ഹുസൈൻ മടവൂർ, അഹമ്മദ് കുട്ടി ഉണ്ണികുളം, എൻ.സി. ഉസയിൻ മാസ്റ്റർ, ഒ.കെ.അബ്ദുറഹിമാൻ, സി.ടി.ഭരതൻ മാസ്റ്റർ, സി പോക്കർ മാസ്റ്റർ, കാരാട്ട് ഖാദർ മാസ്റ്റർ, എ.കെ.മൊയ്തീൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ ബാസിത്ത് ഖിറാഅത്ത് നടത്തി.

രാഷ്ട്ര മീം മാംസയിൽ കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഷമീർ കുയ്യൊടി, എഴുത്ത്കാരൻ മജീദ് മൂത്തേടത്ത്,വിധ മേഖലകളിൽ മികവ് തെളിയിച്ച ജാബിർ കാരാട്ട്, അയ്യൂബ് പൂക്കോട്, തമ്മീസ് അഹമ്മദ് എന്നിവർക്കുള്ള കാരാട്ട് മുഹമ്മദ് മാസ്റ്റർ എക്സലൻസി അവാർഡ് അബ്ദുസ്സമദ് സമദാനി സമ്മാനിച്ചു.

ഓർമ്മ പുസ്തകം എഡിറ്റർ തമ്മീസ് അഹമ്മദ് സ്വാഗതവും സി.കെ.എ. ഷമീർ ബാവ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature