അവിലോറ:മുസ്ലിം യൂത്ത് ലീഗ് വഴിക്കടവ് ശാഖാ ശിഹാബ് തങ്ങൾ അനുസ്മരണവും , 2019-2022 വർഷത്തേക്കുള്ള പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിലുള്ള കൗൺസിൽ മീറ്റും,ഉന്നത വിജയികൾക്കുള്ള ഉപഹാര സമർപ്പണവും കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ട്രഷറർ ഷമീർ പറക്കുന്ന് ഉദ്‌ഘാടനം ചെയ്തു. 


അബ്ദുറഹീം കെ അധ്യക്ഷനായി. ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രസിഡണ്ട് അസൈൻ മുസ്‌ലിയാർ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയും ശാഖാ നിരീക്ഷകനുമായ MKC അബ്ദുറഹിമാൻ ഭാരവാഹി തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു. 

ഭാരവാഹികളായി പ്രസിഡണ്ട് അബ്ദുറഹീം കെ ജനറൽ സെക്രെട്ടറി റിയാസ് കെ ട്രഷറർ ബഷീർ ടി എന്നിവരെയും വൈസ് പ്രസിഡന്റ്മാരായി ജംഷീർ കെ ഷംലാൻ പിവി ജോയിന്റ് സെക്രെട്ടറി മാരായി റിയാസ് പിവി ജുനൈദ് പി എന്നിവരെയും തിരഞ്ഞെടുത്തു. 

മുഹമ്മദ് മാസ്റ്റർ കെ, സുഹൈൽ സാലിഹി,ഷംലാൻ പിവി,റിയാസ് പിവി സംസാരിച്ചു. നൗഫൽ ടി എ സ്വാഗതവും റിയാസ് കെ നന്ദിയും പറഞ്ഞു.