പൊതു ജനങ്ങളിലേക്ക് പ്രത്യേക അറിയിപ്പുകൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 4 August 2019

പൊതു ജനങ്ങളിലേക്ക് പ്രത്യേക അറിയിപ്പുകൾ

കേന്ദ്ര സംസ്ഥാന സർക്കാരുടെ കർശന നിർദേശം                         

സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വാട്സാപ്പ് / ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ "ദേശിയ പതാക" ഡി.പി ആയി ഇടരുതെന്നും, "ദേശീയ പതാകയിൽ" എഡിറ്റു ചെയ്ത് ആശംസകൾ ഇടരുത് എന്നും പോലീസിന്റെ കർശന നിർദ്ദേശം ഉണ്ട്.

ഇതിനെതിരായി പ്രവർത്തിക്കുന്നത് പോലീസ് ശ്രദ്ധയിൽ പെട്ടാൽ നിയമനടപടി ഉണ്ടാകുമെന്നും അറിയിക്കുന്നു.
 
 🛑🛑🛑🛑

RTO UPDATES 


5 - 8 - 2019  തിങ്കൾ മുതൽ 31- 8 - 2019 വരെ സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും ശക്തമായ വാഹനപരിശോധന ഉണ്ടാകും എന്ന് അറിയിച്ചിരിക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് ലൈസൻസ് റദ്ദാക്കുന്നത് പോലുള്ള ശക്തമായ നടപടികൾ നേരിടേണ്ടി വരും. 


മാത്രമല്ല കഴിഞ്ഞദിവസം രാജ്യസഭ പാസാക്കിയ വലിയ രീതിയിലുള്ള പിഴ ഈടാക്കുകയും ചെയ്യും. പ്രത്യേകിച്ച് ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക.

നിയമം കർശനമാണ് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.സീനിയർ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും പരിശോധന.

ഓരോ തീയതികളില്‍ ഓരോതരം നിയമലംഘനങ്ങള്‍ക്കെതിരെയാകും പരിശോധന.സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടികള്‍. 


👁 5 മുതല്‍ 7 വരെ സീറ്റ് ബെല്‍റ്റ്,


👁 8 മുതല്‍ 10 വരെ അനധികൃത പാര്‍ക്കിങ്,


👁 11 മുതല്‍ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂള്‍ മേഖലയില്‍), 


👁 14 മുതല്‍ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ന്‍ ട്രാഫിക്കും, 


👁 17 മുതല്‍ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം,


👁 20 മുതല്‍ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്‌നല്‍ ജംപിങ്ങും 


👁 24 മുതല്‍ 27 വരെ സ്പീഡ് ഗവേണറും ഓവര്‍ലോഡും, 


👁 28 മുതല്‍ 31 വരെ കൂളിങ് ഫിലിം, കോണ്‍ട്രാക്ട് ക്യാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങള്‍ തിരിച്ചാണു പരിശോധന


അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കല്‍ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസ് നല്‍കും.


No comments:

Post a Comment

Post Bottom Ad

Nature