എളേറ്റിൽ : ഗോൾഡൻ ഹിൽസ് കോളേജിൽ പുതുതായി ആരംഭിച്ച ബി. എ. പബ്ലിക് അഡ്മിനിസ്ട്രേഷൻ കോഴ്സ് ഉദ്ഘാടനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ്‌ ബഷീർ നിർവഹിച്ചു.ട്രസ്റ്റ്‌ ചെയർമാൻ എം.എ. റസാഖ് മാസ്റ്റർ  അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ. സി. ഉസ്സയിൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ഉന്നത വിജയികൾക്കുള്ള അവാർഡ്  ജില്ലാ പഞ്ചായത്ത്‌ മെമ്പർ എം. എ ഗഫൂർ മാസ്റ്റർ വിതരണം ചെയ്തു.

മാനേജർ എം. മുഹമ്മദലി മാസ്റ്റർ, കെ. കെ. ജബ്ബാർ മാസ്റ്റർ, വൈസ് പ്രിൻസിപ്പൽ ചന്ദ്രൻ പുത്തലത്ത്, കെ. രാധാകൃഷ്ണൻ നായർ ആശംസകൾ നേർന്നു.

പ്രിൻസിപ്പൽ കെ. ഉസ്മാൻ കോയ സ്വാഗതവും നംഷീദ് പി. കെ നന്ദിയും പറഞ്ഞു.