കോരങ്ങാട്:ജനാധിപത്യ രീതി കുട്ടികളെ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ സ്കൂൾ ഇലക്ഷൻ കുട്ടികൾക്ക് പുത്തൻ അനുഭവമായി.


വോട്ടിംഗ് യന്ത്രമായി ലാപ്ടോപ്പ് ഉപയോഗിച്ചാണ്   ഇലക്ഷൻ സംവിധാനം ഒരുക്കിയത് കുട്ടികൾ വോട്ടുചെയ്യാൻ എത്തുമ്പോൾ കൃത്യമായി പേരും ചിഹ്നവുംകാണുന്ന രീതിയിലാണ് വോട്ടിംഗ് മെഷീൻ തയ്യാറാക്കിയത് വോട്ട് ചെയ്യാൻ പോകുന്ന കുട്ടികൾക്ക് മഷി പുരട്ടാനും ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു.നാലാം ക്ലാസ് വിദ്യാർഥിയായ അഫ്ലഹ് സമാൻ  ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറായി ഇലക്ഷൻ നിയന്ത്രിച്ചു.6 സ്ഥാനാർഥികളാണ് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്.


സ്കൂൾ ലീഡറായി 90 വോട്ടുകൾക്ക് നാലാം ക്ലാസ് വിദ്യാർഥിയായ ഹുബൈൽ അഹമ്മദ്‌ കാർ ചിഹ്നത്തിൽ തിരഞ്ഞെടുത്തു.കുട്ടികൾക്ക് വേണ്ട സൗകര്യം ഒരുക്കി പ്രധാന അധ്യാപകൻ  പി യു അബൂബക്കർ സിദ്ദീഖ്, സ്റ്റാഫ് സെക്രട്ടറി മുജീബ്, എന്നിവർ കുട്ടികളെ സഹായിച്ചു.