പൂനൂർ:പൂനൂർ ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ SPC വാരാചരണത്തിന് തുടക്കമായി. ഹെഡ്മാസ്റ്റർ ഇ.വി അബ്ബാസ്, ബാലുശ്ശേരി സിവിൽ പോലിസ് ഓഫീസർ ശ്രി. മുനീർ എന്നിവർ ചേർന്ന് പതാക ഉയർത്തി.
 


ശുചികരണയജ്ഞം, വൃക്ഷത്തൈ നടീൽ, പെയിന്റിംഗ് മത്സരം, രക്തദാന സമ്മതപത്രം സ്വരുപീക്കൽ തുടങ്ങിയ പരിപാടികൾ ഒരാഴ്ചക്കാലത്ത് നടക്കും.

ചടങ്ങിന് സ്കൂൾ CPO ഉന്മേഷ് Mട ,സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.