എരവന്നൂർ:എരവന്നൂർ എ യൂ പി സ്‌കൂളിൽ കർക്കടക കഞ്ഞി വിതരണം ചെയ്‌തു. കാലം തെറ്റിയ കാലാവസ്ഥയും ഇലകൾക്കും കിഴങ്ങുകൾക്കും പകരം പാക്കറ്റ്‌ ഭക്ഷണങ്ങളിലേക്ക് മാറുകയും ചെയ്‌ത കാലത്ത് കുട്ടികൾക്ക് കർക്കടക കഞ്ഞി പുതിയ അനുഭവമായി.


കർക്കടക കഞ്ഞി വിതരണം മടവൂർ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ പി ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു  
       

പി ടി എ പ്രസിഡന്റ് ടി സലാം മാസ്റ്റർ അദ്ധ്യക്ഷനായി. എച് എം .ഇ എം ശ്യാമള ടീച്ചർ ,കെ മുഹമ്മദ് ഷഫീഖ് ,എ കെ സ്‌നേഹലത,പി ഉമ്മർ എന്നിവർ പങ്കെടുത്തു.