എളേറ്റിൽ:കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വാർഡ്- 16 ലെ ഒഴലക്കുന്ന് ഗ്രീൻ വാലി റെസിഡൻസ് പരിധിയിൽ ഗ്രീൻ പ്രോട്ടോകോൾ(ഹരിത പെരുമാറ്റ ചട്ടം) നിലവിൽ വന്നു.കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. എൻ.സി.ഉസൈൻ മാസ്റ്റർ പ്രഖ്യാപനം നടത്തി.
 


അസോസിയേഷൻ നടപ്പിലാക്കുന്ന 'ഹരിത ഗ്രാമം' പദ്ധതിയുടെ ഭാഗമായി നടക്കുന്ന 'ഹരിത ഭവന മത്സര' ത്തിലൂടെയാണ് ഗ്രീൻ പ്രോട്ടോകോൾ സന്ദേശം റെസിഡൻസ് പരിധിയിലെ വീടുകളിൽ എത്തിച്ചു ഈ നേട്ടം കൈവരിച്ചത്. 


പ്രഖ്യാപനത്തിന്റെ ഭാഗമായി ഷോപ്പിംഗ് ബാഗുകളുടെ വിതരണവും, സെറാമിക് പ്ലേറ്റുകളുടെ റിലീസിംഗും നടന്നു.